ആനി രാജ

പൊലീസിൽ ആർ.എസ്.എസ് ഗ്യാങ് പ്രവർത്തിക്കുന്നുണ്ടെന്ന ആനി രാജയുടെ വാദം തള്ളി സി.പി.ഐ

തിരുവനന്തപുരം: പൊലീസില്‍ ആര്‍.എസ്.എസ് ഗ്യാങ്ങുണ്ടെന്ന ആനി രാജയുടെ പരാമര്‍ശം സി.പി.ഐ നേതൃത്വം തള്ളി. ആനി രാജയുടെ പ്രസ്താവനയോട് യോജിപ്പില്ലെന്ന് സി.പി.ഐ നേതൃത്വം വ്യക്തമാക്കി. ഒമ്പതാം തിയ്യതി സംസ്ഥാന എക്സിക്യൂട്ടീവ് ചേരുമ്പോള്‍ വിഷയം ചര്‍ച്ച ചെയ്യും. ഇതിന് ശേഷം വിഷയത്തില്‍ പാര്‍ട്ടി നിലപാട് വ്യക്തമാക്കുമെന്നാണ് സൂചന.

സംസ്ഥാന സര്‍ക്കാര്‍ നയത്തിനെതിരെ പൊലീസ് നടപടികള്‍ മനപ്പൂര്‍വ്വമാണോ എന്നും ആനി രാജ സംശയം പ്രകടിപ്പിച്ചു. ഇതിനു പിന്നില്‍ ആര്‍.എസ്.എസ് ഗ്യാംഗ് ആണെന്ന വിമര്‍ശനമാണ് ആനി രാജ പ്രകടിപ്പിച്ചത്. സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരായ സംഘടിത ശ്രമങ്ങളാണ് ഉണ്ടാവുന്നത്. സ്ത്രീകള്‍ക്കെതിരേ പീഡനങ്ങളും അതിക്രമങ്ങളും വർധിക്കുന്നു. പൊലീസിന്‍റെ അനാസ്ഥകൊണ്ട് പല മരണങ്ങളും സംഭവിക്കുന്നതായും ആനി രാജ കുറ്റപ്പെടുത്തി.

പ്രതിപക്ഷം ഏറെനാളായി ഉന്നയിക്കുന്ന ആരോപണം ഭരണപക്ഷത്തെ മുതിര്‍ന്ന വനിതാ നേതാവ് തന്നെ ഏറ്റെടുത്തത് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു. സ്വന്തം പാർട്ടിയും ഇപ്പോൾ ആനിരാജയുടെ പ്രസ്താവനയിൽ അതൃപ്തി പ്രകടിപ്പിച്ചിരിക്കുകയാണ്. 

Tags:    
News Summary - The CPI denied allegations of Annie Raja that RSS gang in the police force

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.