തിരുവനന്തപുരം: ഷിജുഖാനെതിരെ ഇപ്പോൾ നടപടിയുണ്ടാവില്ലെന്ന് സി.പി.എം ജില്ലാ സെക്രട്ടറി ആനാവുർ നാഗപ്പൻ. ഷിജുഖാന്‍റെ പേരിൽ നിയമപരമായി തെറ്റുള്ളതായി കണ്ടെത്തിയിട്ടില്ല. അത് തെളിയും വരെ നടപടിയുണ്ടാകില്ല. വീഴ്ച കണ്ടെത്തിയാൽ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആരോപണം ഉന്നയിച്ചാൽ അതിന്‍റെ പിന്നാലെ പോകുന്നത് പാർട്ടിയുടെ രീതിയല്ല. ഇനിയുള്ള കാര്യങ്ങളിൽ തീരുമാനം എടുക്കേണ്ടത് കോടതിയാണെന്നും സി.പി.എം ജില്ലാ സെക്രട്ടറി പറഞ്ഞു. അനുപമയുടെ കുട്ടിയെ ദത്ത് നൽകിയതിൽ ഗുരുതരപിഴവുണ്ടായെന്ന് അന്വേഷണ റിപ്പോർട്ട് പുറത്ത് വന്നിരുന്നു. സി.ഡബ്ല്യു.സിക്ക് പിഴവുണ്ടായയെന്നാണ് കണ്ടെത്തൽ. വകുപ്പുതല അന്വേഷണ റിപ്പോർട്ടാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.
ദത്ത് തടയാൻ സി.ഡബ്ല്യു.സി ഇടപെട്ടില്ലെന്നും പൊലീസിനെ അറിയിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. അനുപമയുടെ പരാതി ലഭിച്ചിട്ടും ദത്ത് നടപടികളുമായി മുന്നോട്ട് പോയി. ശിശുക്ഷേമ സമിതി രജിസ്റ്ററിൽ ഒരു ഭാഗം മായ്ച്ചു കളഞ്ഞിട്ടുണ്ട് തുടങ്ങി ദത്ത് നടപടിക്രമങ്ങളിൽ ക്രമക്കേട് നടന്നെന്ന അനുപമയുടെ വാദങ്ങൾ ശരിവെക്കുന്ന കണ്ടെത്തലുകളാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.