കോഴിക്കോട്: പാർട്ടിയിൽ മന്ത്രി വീണ ജോർജിനെയേക്കാൾ സീനിയറായ പ്രൈവറ്റ് സെകട്ടറിയാണ് ആരോഗ്യ വകുപ്പ് നിയന്ത്രിക്കുന്നതെന്ന് ഓള്‍ ഇന്ത്യ പ്രൊഫഷണല്‍സ് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റും പൊതുജനരോഗ്യ വിദഗ്ധനുമായ ഡോ. എസ്.എസ്. ലാൽ. നിലവിലെ ആരോഗ്യ വകുപ്പ് സംസ്ഥാനത്തെ ജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയാണ്. വീണ ജോർജിനെ മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റണം. പാർട്ടിയിലെ മുതിർന്ന ആരെയെങ്കിലും മന്ത്രിസ്ഥാനത്തേക്ക് കൊണ്ടുവരണമെന്നും എസ്.എസ്. ലാൽ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.
ഡോ. എസ്.എസ്. ലാലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:മുഖ്യമന്ത്രിയോട് വീണ്ടും പറയുന്നു, ആരോഗ്യ വകുപ്പ് മന്ത്രിയായി പാർട്ടിയിലെ മുതിർന്ന ആരെയെങ്കിലും കൊണ്ടുവരണം. ഏറ്റവും പ്രധാനപ്പെട്ട ഒരു വകുപ്പാണ് ആരോഗ്യ വകുപ്പ്. പാർട്ടിയിൽ മന്ത്രിയേക്കാൾ സീനിയറായ പ്രൈവറ്റ് സെകട്ടറിയാണ് വകുപ്പ് നിയന്ത്രിക്കുന്നതെന്നാണ് ഐ.എ.എസുകാർ പോലും പറയുന്നതത്രെ. അത്തരം ഒരു ആരോഗ്യ വകുപ്പ് സംസ്ഥാനത്തിലെ ജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയാണ്.
ശ്രീമതി വീണക്ക് അവർക്ക് തിളങ്ങാൻ കഴിയുന്ന മറ്റേതെങ്കിലും വകുപ്പ് നൽകിയാൽ പ്രശ്നം തീരുമല്ലോ. ആരോഗ്യരംഗത്ത് നിൽക്കുന്ന പരിചയ സമ്പന്നരായ ഒരുപാട് പേരെ പ്രതിനിധീകരിച്ചാണ് ഞാനിത് പറയുന്നത്. ജനങ്ങൾക്ക് വേണ്ടിയാണ് പറയുന്നത്. ആരോഗ്യ മന്ത്രിയോട് വ്യക്തിപരമായ ഒരു എതിർപ്പുമില്ല. രാഷ്ട്രീയരംഗത്ത് നിൽക്കുന്ന ഒരു വനിതയെന്ന നിലയിൽ അവരോട് അധിക ബഹുമാനം മാത്രം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.