തിരുവനന്തപുരം: ആർ.ടി.പി.സി.ആർ പരിേശാധന വർധിപ്പിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം നിലനിൽക്കെ മികച്ചത് ആൻറിജനാണെന്ന വാദവുമായി ആരോഗ്യവകുപ്പ്. കോവിഡ് പരിശോധനരീതികെള സംബന്ധിച്ച ടെക്നിക്കൽ േപപ്പറിലാണ് (ടെസ്റ്റിങ് സ്ട്രാറ്റജി-ആൻറിജൻ ടെസ്റ്റ് ഒാർ ആർ.ടി.പി.സി.ആർ) ഇൗ നിലപാട്. ആർ.ടി.പി.സി.ആർ 30 ശതമാനത്തിലേക്ക് താഴ്ന്നത് ചൂണ്ടിക്കാട്ടി എത്രയും വേഗം വർധിപ്പിക്കാൻ ആരോഗ്യവകുപ്പിന് ഉന്നതതല നിർദേശം ലഭിച്ചിരുന്നു. രണ്ടുമാസം പിന്നിട്ടിട്ടും കാര്യമായ നടപടി ഉണ്ടായില്ല. ഇതിന് പിന്നാെലയാണ് പരിശോധനകളിൽ 75 ശതമാനവും ആർ.ടി.പി.സി.ആറിലേക്ക് മാറുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. ഇതെല്ലാം നിലനിൽക്കെയാണ് മികച്ചത് ആൻറിജനാണെന്ന ആരോഗ്യവകുപ്പിെൻറ നിലപാട്.
ആൻറിജൻ പരിശോധനയിലൂടെ കുറഞ്ഞ ചെലവിലും സമയത്തിലും രോഗബാധ കണ്ടെത്താനാകുമെന്നാണ് ടെക്നിക്കൽ പേപ്പറിലുള്ളത്. 30 മിനിറ്റിനുള്ളിൽ ഫലം ലഭിക്കും. രോഗവ്യാപനം ഫലപ്രദമായി തടയുന്നതിൽ ഇത് പ്രധാന ഘടകമാണ്. ആർ.ടി.പി.സി.ആറിൽ പരമ്പരാഗത രീതിയിലുള്ള സാമ്പിൾ ശേഖരണം, ഗതാഗത സംവിധാനം, കേന്ദ്രീകൃത പരിശോധന ലാബുകൾ എന്നിവയെല്ലാം ഒരുക്കണം. ഇത് ചെലവ് വർധിപ്പിക്കും.
മാത്രമല്ല, വൈകിയേ ഫലം കിട്ടൂ. ഇത് വേഗത്തിലുള്ള െഎസലോഷൻ-ക്വാറൻറീൻ നടപടികളെ ബാധിക്കും. രോഗപ്പകർച്ചക്ക് സാധ്യതയില്ലെങ്കിലും ആർ.ടി.പി.സി.ആർ പരിശോധനയിൽ 42 ദിവസം വരെ വൈറസ് സാന്നിധ്യം കാണിക്കും. ഇത് ആരോഗ്യസംവിധാനത്തിന് അമിതഭാരമുണ്ടാക്കും. ഇക്കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് മികച്ചത് ആൻറിജനാണെന്ന നിഗമനത്തിൽ ആരോഗ്യവകുപ്പെത്തിയത്. പനിയോ മറ്റ് ലക്ഷണങ്ങളോ ഉള്ളവർക്കുമാത്രം പി.സി.ആർ മതി. ഉന്നതതല നിർദേശത്തെതുടർന്ന് ക്ലസ്റ്ററുകളിലെ ദുര്ബലവിഭാഗത്തിൽപെടുന്ന വ്യക്തികൾ, ഗര്‍ഭിണികൾ, അടുത്തിടെ പ്രസവിച്ച അമ്മമാർ, പോഷകാഹാരക്കുറവുള്ള കുട്ടികള്‍ എന്നിവർക്ക് ആര്.ടി.പി.സി.ആര് നടത്താനായിരുന്നു തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.