വീട്ടിലെ നായയെ കുളിപ്പിക്കാത്തതിന് എസ്. പി സസ്പെൻഡ് ചെയ്ത പൊലീസുകാരനെ അന്നു തന്നെ തിരിച്ചെടുത്ത് ഐ. ജി. ടെലികമ്യൂണിക്കേഷൻസ് എസ്. പി നവനീത് ശർമയുടെ നടപടിയാണ് ഐ.ജി അനൂപ് കുരുവിള ജോൺ തിരുത്തിയത്. എസ്. പി നവനീത് ശർമയുടെ ഗണ്‍മാനെയായിരുന്നു അദ്ദേഹം സസ്പെൻഡ് ചെയ്തത്. ആളില്ലാത്ത സമയം വീട്ടിൽ കയറിയെന്ന പേരിലായിരുന്നു സസ്പെൻഷൻ. എന്നാല്‍, വീട്ടിലെ നായയെ കുളിപ്പിക്കാത്തതായിരുന്നു യഥാർത്ഥ കാരണമെന്ന് ആക്ഷേപം ഉയര്‍ന്നു. ഇതോടെ ഐ.ജി ഇടപെട്ടു.
ഇന്നലെ രാവിലെ സസ്പെൻഡ് ചെയ്ത പൊലീസുകാരനെ മണിക്കൂറുകൾക്കുളിൽ ഐ.ജി തിരിച്ചെടുക്കുകയായിരുന്നു. പൊലീസുകാരനെ എസ്.പിയുടെ ഗൺമാൻ സ്ഥാനത്ത് നിന്നും തിരികെ വിളിക്കുകയും ചെയ്തു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ വീടുകളിൽ പൊലീസുകാരെ വേലക്ക് നിയോഗിക്കുന്നതുമായി ബന്ധപ്പെട്ട് മുമ്പും നിരവധി വിവാദങ്ങൾ ഉയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.