കോട്ടയം: പാമ്പാടിയിൽ ഏഴ് പേരെ കടിച്ച നായ്ക്ക് പേവിഷ ബാധയെന്ന് സ്ഥിരീകരണം. തിരുവല്ലയിലെ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് പേവിഷ ബാധ സ്ഥിരീകരിച്ചത്. ആളുകളെ കടിച്ച ശേഷം നായെ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു.
പ്രാഥമിക പരിശോധനയിലാണ് പേവിഷ ബാധ സ്ഥിരീകരിച്ചത്. ഇനി മൂന്ന് പരിശോധനകൾ കൂടി നടത്തേണ്ടതുണ്ട്. ഇതിന് ശേഷമെ പേവിഷ ബാധ സംബന്ധിച്ച അന്തിമ പ്രഖ്യാപനം ഉണ്ടാകൂ.
നായ്ക്ക് പേവിഷ ബാധയുണ്ടോ എന്ന് ഇന്നലെ തന്നെ സംശയമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ചത്ത നായെ തിരുവല്ല വൈറോളജി ലാബിലേക്ക് അയച്ചത്.
നായുടെ കടിയേറ്റവരോട് ജാഗ്രത പാലിക്കാനും ആവശ്യമായ മുൂൻകരുതൽ സ്വീകരിക്കാനും നിർദേശം നൽകിയിട്ടുണ്ട്. ഇവരെല്ലാം പ്രതിരോധ കുത്തിവെപ്പ് എടുത്തിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.