തിരുവനന്തപുരം: വൈദ്യുതി ബോർഡ് ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തിന് മാനേജ്മെൻറും ജീവനക്കാരുടെ സംഘടനാ പ്രതിനിധികളും കരാര്‍ ഒപ്പുെവച്ചു. മാസ്റ്റര്‍ സ്കെയിലിെൻറ തുടക്കം 24,400 രൂപയായി അംഗീകരിച്ചു. 30 ശതമാനം ഡി.എയും സംസ്ഥാന സർക്കാറിലേതുപോലെ 10 ശതമാനം ഫിറ്റ്മെൻറും ചേർത്താകും പുതുക്കിയ ശമ്പളം.
ഏറ്റവും കുറഞ്ഞ വർധന 2880 രൂപയാണ്. ഏപ്രില്‍ ഒന്നിന് വർധന നിലവില്‍ വരും. വൈദ്യുതി ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട സേവനം ഉറപ്പുവരുത്തുക, സ്ഥാപനത്തിെൻറ മാനവവിഭവ ശേഷി കൂടുതലായി വിനിയോഗിക്കുക, സ്പെഷല്‍ റൂള്‍ നടപ്പാക്കുക തുടങ്ങിയ വിഷയങ്ങളിൽ ചർച്ചക്ക് സമിതിയെ ചുമതലപ്പെടുത്തിയതായി ചെയർമാൻ എൻ.എസ്. പിള്ള അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.