പൊളിഞ്ഞത് എസ്.എഫ്.ഐ തന്ത്രം; ദേശാഭിമാനിക്കെതിരെ മാനനഷ്ട കേസുമായി മുന്നോട്ടെന്ന് അൻസിൽ ജലീൽ

ആലപ്പുഴ: സ്വന്തം നേതാക്കൾക്കെതിരായ വാർത്തകൾ പ്രതിരോധിക്കാൻ എസ്.എഫ്.ഐയും സി.പി.എമ്മും ഉയർത്തിയ വാദമാണ് കോടതിയിൽ പൊലീസ് നൽകിയ റിപ്പോർട്ടിലൂടെ പൊളിഞ്ഞതെന്ന് കെ.എസ്.യു സംസ്ഥാന കൺവീനർ അൻസിൽ ജലീൽ. തനിക്കെതിരായ വ്യാജ സർട്ടിഫിക്കറ്റ് കേസ് തെളിവില്ലാത്തതിനാൽ അവസാനിപ്പിക്കാൻ പൊലീസ് അനുമതി തേടിയതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ദേശാഭിമാനി പത്രത്തിനെതിരെ മാനനഷ്ട കേസുമായി മുന്നോട്ട് പോകുമെന്നും അൻസിൽ വ്യക്തമാക്കി.

ആലപ്പുഴ എസ്.ഡി കോളജിൽ 2014-17 കാലത്ത് താൻ ബി.എക്കാണ് പഠിച്ചത്​. പത്രവാർത്ത വന്നതിന് പിന്നാലെ ഇതേക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് അൻസിൽ പൊലീസിൽ പരാതി നൽകിയിരുന്നു. പത്രത്തിനെതിരെ വക്കീൽ നോട്ടീസും അയച്ചിട്ടുണ്ട്.

അൻസിലിന്‍റെ സർട്ടിഫിക്കറ്റ് വിവാദത്തിന് പിന്നിൽ കെ.എസ്‌.യുവിലെ ഗ്രൂപ്പ് പോരാണെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. കായംകുളത്തെ മുൻ എസ്.എഫ്.ഐ നേതാവ് നിഖിൽ തോമസിന്‍റെ വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിനൊപ്പമാണ് അൻസിലിന്റെ സർട്ടിഫിക്കറ്റ് വിവാദം ചർച്ചയായത്.

Tags:    
News Summary - The failed SFI strategy; Anzil Jaleel to go ahead with a defamation case against the patriot

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.