ആർ.സി.സിയിൽ ലിഫ്റ്റ് തകർന്ന് മരിച്ച യുവതിയുടെ ബന്ധുക്കൾക്ക് നഷ്ടപരിഹാരം നൽകുമെന്ന് ആരോഗ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: ആ​ര്‍​.സി​.സി​യി​ല്‍ അ​റ്റ​കു​റ്റ​പ്പ​ണി​ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്ന ലി​ഫ്റ്റി​ല്‍​നി​ന്നും വീ​ണ് മ​രി​ച്ച യു​വ​തി​യു​ടെ ബ​ന്ധു​ക്ക​ൾ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ്. യുവതി മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വ​ത്തി​ല്‍ അ​ഞ്ച് പേ​ർ​ക്കെ​തി​രെ ന​ട​പ​ടി എ​ടു​ത്ത​താ​യും മ​ന്ത്രി പ​റ​ഞ്ഞു.

കൊ​ല്ലം പ​ത്ത​നാ​പു​രം സ്വ​ദേ​ശി​നി ന​ദീ​റ(22)യാ​ണ് ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ മ​രി​ച്ച​ത്. അ​പ​ക​ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന വ​നി​താ ക​മീ​ഷ​ന്‍ ആ​ര്‍​.സി​.സി ഡ​യ​റ​ക്ട​റോ​ട് റി​പ്പോ​ര്‍​ട്ട് തേ​ടി​യി​രു​ന്നു. നി​ര്‍​ധ​ന കു​ടും​ബാം​ഗ​മാ​യ ന​ദീ​റ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ആ​ര്‍.​സി​.സി ന​ല്‍​ക​ണ​മെ​ന്ന് ക​മീ​ഷ​ന്‍ അം​ഗം ഷാ​ഹി​ദ ക​മാ​ല്‍ ആവശ്യപ്പെട്ടിരുന്നു.

ക​ഴി​ഞ്ഞ മാ​സം 15നാണ് അപകടമുണ്ടായത്. അന്ന് മുതൽ മെഡിക്കൽ കോളജിൽ ചികിത്സയിലാണ് നദീറ. ഇതിനിടെ നദീറ കോവിഡ് പോസിറ്റീവാണെന്ന വാർത്തയുമുണ്ട്. ആ​ർ.​സി.​സി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന മാ​താ​വി​നെ സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ​പ്പോഴാണ് അപകടമുണ്ടായത്. അ​റ്റ​കു​റ്റ​പ്പ​ണി​യി​ലാ​യി​രു​ന്ന ലി​ഫ്റ്റ് തു​റ​ന്നു കി​ട​ന്ന​താ​ണ് അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ​ത്. വീഴ്ചയിൽ നദീറയുടെ തലക്ക് ഗുരുതമായി പരിക്കേറ്റിരുന്നു. 

അപകടത്തെ തുടർന്ന് ആശുപത്രിയിലെ ഇലക്ട്രിക്കൽ വിഭാഗം ജീവനക്കാരനെ പുറത്താക്കിയിരുന്നു. ജീവനക്കാരുടെ നിരുത്തരവാദപരമായ പെരുമാറ്റമാണ് അപകടത്തിനിടയാക്കിയതെന്ന് ആർ.സി.സി അധികൃതർ പറഞ്ഞു. ആർ.സി.സിയുടെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് യുവതിയുടെ കുടുംബം ആരോപിച്ചു. ജീവനക്കാരനെ പുറത്താക്കിയത് കൊണ്ടു മാത്രം കാര്യമില്ലെന്ന് നദീറയുടെ സഹോദരി റജീന പറഞ്ഞു. ഒന്നേകാൽ വയസുള്ള നദീറയുടെ കുഞ്ഞിന് ജീവിക്കാനുള്ള നഷ്ടപരിഹാരം ആർ.സി.സി നൽകണമെന്ന് റജീന ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നൽകിയിരുന്നു.

Tags:    
News Summary - The health minister said that compensation will be given to the relatives of the woman who died in the lift collapse in RCC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.