ഉമ തോമസിന്‍റെ പത്രിക തള്ളണമെന്ന ഹരജി ഹൈകോടതി തള്ളി

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാർഥി ഉമ തോമസിന്റെ നാമനിർദേശ പത്രിക തള്ളണമെന്ന ഹരജി ഹൈകോടതി തള്ളി.

ഉമ തോമസിന്റെ ഭർത്താവ്​ മുൻ എം.എൽ.എ പി.ടി. തോമസിന് ബാങ്കുകളിൽ വായ്പാ കുടിശ്ശികയുള്ളതും കൊച്ചി നഗരസഭയിലെ ഭൂമിക്ക് നികുതി കുടിശ്ശികയുള്ളതും മറച്ചുവെച്ചാണ് പത്രിക നൽകിയതെന്ന് കാട്ടി സ്വതന്ത്ര സ്ഥാനാർഥി കടവന്ത്ര സ്വദേശി സി.പി. ദിലീപ് നായർ നൽകിയ ഹരജിയാണ് ജസ്റ്റിസ് എൻ. നഗരേഷ് തള്ളിയത്​.

തെര​ഞ്ഞെടുപ്പ് ഹരജിയായാണ് നൽകേണ്ടതെന്നും റിട്ട് ഹരജി നിലനിൽക്കില്ലെന്നും വ്യക്​തമാക്കിയാണ്​ ഉത്തരവ്​. റിട്ടേണിങ്​ ഓഫിസർക്ക് പരാതി നൽകിയെങ്കിലും നിരസിച്ചതിനെ ​തുടർന്നാണ്​ ഹൈകോടതിയെ സമീപിച്ചത്.

Tags:    
News Summary - The High Court rejected the petition seeking dismissal of Uma Thomas' petition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.