ബസ് ജീവനക്കാരെ മർദിച്ച സംഭവം: സ്ത്രീ ഉൾപ്പെടെ നാലു പേരെ ജാമ്യത്തിൽ വിട്ടയച്ചു

ന്യൂ മാഹി: പുന്നോൽ പെട്ടിപ്പാലത്തിന് സമീപം കാൽനട യാത്രക്കാരന് ബസ്സിടിച്ച് പരിക്കേറ്റ സംഭവത്തെ തുടർന്ന് ബസിലെ ഡ്രൈവർക്കും കണ്ടക്ടർക്കും മർദ്ദനമേറ്റന്ന പരാതിയിൽ നാലു പേരെ ന്യു മാഹി പൊലീസ് അറസ്റ്റ് ചെയ്തു. അപകടം നടന്ന ദേശീയ പാതക്ക് സമീപത്തെ പെട്ടിപ്പാലം കോളനിയിൽ താമസക്കാരായ നാലു പേരാണ് അറസ്റ്റിലായത്.

റഹ്മത്ത് (44), കെ.വി. ഷജീർ (21), വെങ്കടേഷ് (22), കെ. അപൂർവൻ (25) എന്നിവരെയാണ് അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടയച്ചത്.  ആൾക്കൂട്ട അക്രമത്തിൽ മർദ്ദനമേറ്റ ബസ് കണ്ടക്ടർ ബിജീഷിന്‍റെ പരാതിയിലാണ് കേസെടുത്തത്.

കഴിഞ്ഞ ശനിയാഴ്ച് വൈകുന്നേരമാണ് വടകര ഭാഗത്ത് നിന്ന് തലശേരിയിലേക്ക് പോകുകയായിരുന്ന ശ്രീ ഭഗവതി ബസ് തട്ടി കോളനിയിലെ മുനീറിന് പരിക്കേറ്റത്. തുടർന്നുണ്ടായ സംഘർഷത്തിൽ ഭയന്നോടിയ ഡ്രൈവർ മനേക്കര പുതിയ വീട്ടിൽ കെ. ജിജിത്തി (45) നെ റെയിൽപാളത്തിനരികെ ട്രെയിൻ തട്ടി മരിച്ച നിലയിലും കണ്ടെത്തി.

Tags:    
News Summary - The incident of beating the bus staff: Four people, including a woman, were released on bail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.