ലഹരിസംഘം കണ്ണിയാക്കിയ സംഭവം; മജിസ്ട്രേറ്റ് വിദ്യാർഥിനിയുടെ മൊഴി രേഖപ്പെടുത്തി

കോ​ഴി​ക്കോ​ട്: ല​ഹ​രി​ക്ക​ടി​മ​യാ​ക്കി മ​യ​ക്കു​മ​രു​ന്ന് കാ​രി​യ​റും വി​ൽ​പ​ന​ക്കാ​രി​യു​മാ​ക്കി​യെ​ന്ന പ​രാ​തി​യി​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി മ​ജി​സ്ട്രേ​റ്റ് മു​മ്പാ​കെ മൊ​ഴി​ന​ൽ​കി. ​പേ​രാ​മ്പ്ര ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റാ​ണ് ​ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യു​ടെ മൊ​ഴി ചൊ​വ്വാ​ഴ്ച രേ​ഖ​പ്പെ​ടു​ത്തി​യ​ത്. കു​ട്ടി​യും മാ​താ​വും അ​ന്വേ​ഷ​ണ​സം​ഘ​ത്തോ​​ടൊ​പ്പം പോ​യാ​ണ് മൊ​ഴി​ന​ൽ​കി​യ​ത്.

ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ൽ മാ​ധ്യ​മ​ങ്ങ​ൾ​ക്കു​മു​ന്നി​ൽ വെ​ളി​പ്പെ​ടു​ത്തി​യ കാ​ര്യ​ങ്ങ​ളാ​ണ് കു​ട്ടി മ​ജി​സ്ട്രേ​റ്റി​നോ​ടും ആ​വ​ർ​ത്തി​ച്ച​ത്. ഇ​ക്കാ​ര്യ​ങ്ങ​ൾ ​നേ​ര​ത്തെ മെ​ഡി​ക്ക​ൽ കോ​ള​ജ് പൊ​ലീ​സി​നോ​ടും കു​ട്ടി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. കു​ട്ടി പ​ഠി​ക്കു​ന്ന സ്കൂ​ളി​ലെ ഉ​യ​ർ​ന്ന ക്ലാ​സി​ലെ വി​ദ്യാ​ർ​ഥി​ക​ൾ, നാ​ട്ടു​കാ​ർ എ​ന്നി​വ​ര​ട​ക്ക​മു​ള്ള​വ​രാ​ണ് ല​ഹ​രി​സം​ഘ​ത്തി​ലെ ക​ണ്ണി​ക​ളെ​ന്ന് കു​ട്ടി പ​റ​ഞ്ഞ​തി​നാ​ൽ ഇ​വ​രെ ചു​റ്റി​പ്പ​റ്റി​യാ​ണ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്. ഇ​തി​ൽ ആ​റു​പേ​രെ പൊ​ലീ​സ് തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. കു​ട്ടി​യു​ടെ നാ​ട്ടി​ലു​ള്ള ര​ണ്ടു​പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​താ​യി സൂ​ച​ന​യു​​ണ്ടെ​ങ്കി​ലും പൊ​ലീ​സ് ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല.

സൈ​ബ​ർ സെ​ല്ലി​ന്റെ​യ​ട​ക്കം സ​ഹാ​യ​ത്തോ​ടെ ഡി​ജി​റ്റ​ൽ തെ​ളി​വു​ക​ളു​ൾ​പ്പെ​ടെ ശേ​ഖ​രി​ച്ചാ​ണ് അ​ന്വേ​ഷ​ണം. അ​തേ​സ​മ​യം, കേ​സി​ലെ നി​ർ​ണാ​യ​ക തെ​ളി​വാ​യ കു​ട്ടി ല​ഹ​രി​സം​ഘ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ടാ​നു​പ​യോ​ഗി​ച്ച മൊ​ബൈ​ൽ ഫോ​ൺ ഇ​തു​വ​​രെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. ഈ ​ഫോ​ൺ ന​ശി​പ്പി​ച്ചു എ​ന്നാ​ണ് കു​ട്ടി പ​റ​ഞ്ഞ​ത്. ല​ഹ​രി​സം​ഘ​ത്തി​ന്റെ വി​വ​ര​ങ്ങ​ൾ മാ​സ​ങ്ങ​ൾ​ക്കു​മു​മ്പ് മാ​താ​വ് മെ​ഡി​ക്ക​ൽ കോ​ള​ജ് പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ പോ​യി പ​റ​ഞ്ഞി​ട്ടും കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യാ​ത്ത​ത് വി​വി​ധ കോ​ണു​ക​ളി​ൽ​നി​ന്ന് വി​മ​ർ​ശ​ന​ത്തി​നി​ട​യാ​ക്കി​യി​ട്ടു​ണ്ട്. നാ​ർ​കോ​ട്ടി​ക് സെ​ൽ അ​സി. ക​മീ​ഷ​ണ​ർ പ്ര​കാ​ശ​ൻ പ​ട​ന്ന​യി​ലി​ന്റെ പ്ര​ത്യേ​ക സം​ഘ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം. 

Tags:    
News Summary - the incident where a student was ganged up on by a gang of drug addicts; magistrate recorded the student's statement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.