ബാലുശ്ശേരി: ധർമജൻ ബോൾഗാട്ടി ബാലുശ്ശേരിയിൽ മത്സരിക്കുന്നതിനെതിരെ യു.ഡി.എഫ് ബാലുശ്ശേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ പേരിൽ കെ.പി.സി.സിക്കും മറ്റു കോൺഗ്രസ് നേതാക്കൾക്കും അയച്ച കത്ത് വ്യാജമാണെന്ന് കോൺഗ്രസ് ബാലുശ്ശേരി മണ്ഡലം ഭാരവാഹികൾ.
ധർമജൻ നല്ലൊരു കലാകാരനാണ്, അയാൾ സ്ഥാനാർഥിയായി വന്നാൽ എതിർക്കേണ്ട ആവശ്യമില്ല. കെ.പി.സി.സി ജയസാധ്യതയുള്ള സ്ഥാനാർഥിയെ മാത്രമേ പ്രഖ്യാപിക്കുകയുള്ളൂ. അത് ആരായാലും അവരുടെ വിജയത്തിനുവേണ്ടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പൂർണ പിന്തുണ നൽകുമെന്നും യു.ഡി.എഫ് നിയോജകമണ്ഡലം കമ്മിറ്റിയിലും ധർമജൻ ബാലുശ്ശേരിയിൽ മത്സരിക്കുന്നതിനെതിരെ ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും മണ്ഡലം പ്രസിഡൻറ് വി.സി. വിജയൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ധർമജനെ ബാലുശ്ശേരിയിൽ മത്സരിപ്പിക്കേണ്ടെന്ന് യു.ഡി.എഫ് നിയോജക മണ്ഡലം കമ്മിറ്റി യോഗത്തിൽ തീരുമാനമെടുത്തിട്ടില്ലെന്നും തെൻറ ഒപ്പിട്ട പരാതി വ്യാജമാണെന്നും മുസ്ലിം ലീഗ് നേതാവും യു.ഡി.എഫ് കൺവീനറുമായ നിസാർ ചേലേരിയും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വാർത്തസമ്മേളനത്തിൽ മണ്ഡലം വൈസ് പ്രസിഡൻറ് എ.കെ. രാധാകൃഷ്ണൻ, ജന. സെക്രട്ടറി സി.വി. ബഷീർ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.