തിരുവനന്തപുരം: നിസ്സാര കാര്യത്തിന് പോലും കോവിഡിെൻറ പേരിൽ പൊലീസ് ജനങ്ങളെ പിഴിയുന്നതിനെക്കുറിച്ച് പരാതികൾ വ്യാപകമായിരിക്കെ നിയമസഭയിൽ ശരിയായി മാസ്ക് േപാലും ധരിക്കാതെ എം.എൽ.എമാർ. തിങ്കളാഴ്ച മാസ്ക് ധരിക്കാത്തതിന് ഭരണപക്ഷത്തെ എ.എൻ. ഷംസീറിന് സ്പീക്കർ എം.ബി. രാജേഷ് മുന്നറിയിപ്പും നൽകി.
തിങ്കളാഴ്ച അടിയന്തരപ്രമേയ നോട്ടീസ് പരിഗണിക്കുന്നതിനിടെയായിരുന്നു സ്പീക്കറുടെ ഇടപെടൽ. സഭാസമ്മേളനം തുടങ്ങിയ ശേഷം മാസ്ക് ധരിക്കുന്നതിൽ സ്പീക്കർ പലതവണ വീഴ്ച ചൂണ്ടിക്കാണിെച്ചങ്കിലും പൂർണ ഫലമുണ്ടായില്ല.
എ.എൻ. ഷംസീർ തീരെ മാസ്ക് ഉപയോഗിക്കാറില്ലെന്ന് സ്പീക്കർ സഭയിൽ പറഞ്ഞു. എല്ലാവർക്കും ഇത് ബാധകമാണ്. പലരും താടിയിലാണ് മാസ്ക് ഇടുന്നത്. നിയമസഭാനടപടികൾ വെബ്കാസ്റ്റ് ചെയ്യുന്നുണ്ട്. ഇത് ചാനലുകളിൽ വരും. ജനം കാണും. തെറ്റായ സന്ദേശം ഇത് നൽകുമെന്നും സ്പീക്കർ പറഞ്ഞു.
സ്പീക്കറുടെ ഇടപെടൽ വന്നതോടെ എല്ലാവരും മാസ്ക് ശരിപ്പെടുത്തി. സഭയിൽ പല അംഗങ്ങളും മാസ്ക് താഴ്ത്താറുണ്ട്. ചിലർ പ്രസംഗിക്കുേമ്പാൾ മാസ്ക് താഴ്ത്തും. ശീതീകരിച്ച നിയമസഭ ഹാളിൽ എം.എൽ.എമാർക്ക് പുറമെ ഉദ്യോഗസ്ഥരും മാധ്യമപ്രവർത്തകരും ഉണ്ട്. ഒരേസമയം 200 ഒാളം പേർ വരെ കാണും.
അതേസമയം നിയമസഭക്ക് പുറത്ത് മാസ്ക് ധരിക്കാത്തതിന് പൊലീസ് നടപടി കടുപ്പിച്ചിരിക്കുകയാണ്. സഭയിലുള്ള എം.എൽ.എമാർക്ക് പ്രശ്നമൊന്നുമില്ല. മാസ്ക് ധരിക്കാത്തതിന് ഞായറാഴ്ച 13662 േകസുകളാണ് പൊലീസ് എടുത്തത്. ശനിയാഴ്ച 14593 കേസുകളും വെള്ളിയാഴ്ച 14839 കേസുകളും വ്യാഴാഴ്ച 15847 കേസുകളും മാസ്ക് ധരിക്കാത്തതുമായി ബന്ധപ്പെട്ട് പൊലീസ് എടുത്തു. ഇൗ നാല് ദിവസം 58941 പേരിൽ നിന്ന് മാത്രം വാങ്ങിയ പിഴ 2.94 കോടി രൂപ വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.