പൊന്നാനി: മാധ്യമ നിഷേധത്തിനെതിരെ ശബ്ദമുയർത്തിയില്ലെങ്കിൽ ഭാവിയിൽ വലിയ അപകടമാണ് സംഭവിക്കുകയെന്ന് മീഡിയവൺ എഡിറ്റർ പ്രമോദ് രാമൻ അഭിപ്രായപ്പെട്ടു. പൊന്നാനി പ്രസ് ക്ലബിന്റെ നവീകരിച്ച ഓഫിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാധ്യമ പ്രവർത്തനമെന്നത് ഏറ്റവും വെല്ലുവിളി നിറഞ്ഞ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്.
ഭരണഘടന എല്ലാ പൗരന്മാർക്കും നൽകുന്ന അവകാശമുപയോഗിച്ച് പ്രവർത്തിക്കുന്ന മാധ്യമങ്ങളെ വിലക്കുകയെന്നാൽ, പൊതുജനങ്ങളുടെ വായ് മൂടിക്കെട്ടുകയെന്നതാണ് അർഥം. മീഡിയവണിനെതിരെയുള്ള വിലക്ക് ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.
പൊന്നാനി പ്രസ് ക്ലബിന്റെ നവീകരിച്ച ഓഫിസ് ചമ്രവട്ടം ജങ്ഷനിലാണ് പ്രവർത്തനമാരംഭിച്ചത്. മാതൃഭൂമി സീനിയർ സബ് എഡിറ്റർ ഒ. രാധിക മുഖ്യാതിഥിയായി. സി. പ്രദീപ് കുമാർ അധ്യക്ഷത വഹിച്ചു. കെ.എം. മുഹമ്മദ് ഖാസിം കോയ, ജിബീഷ് വൈലിപ്പാട്ട്, സെൻസി ലാൽ ഊപ്പാല എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.