കോലഞ്ചേരി: മകനൊപ്പം പൊലീസ് സ്റ്റേഷനിലെത്തിയ മാതാവ് കുഴഞ്ഞുവീണ് മരിച്ചു. വലമ്പൂർ തട്ടാംമുഗൾ കുരുമോളത്ത് ഏലിയാമ്മയാണ് (77) മരിച്ചത്. തിങ്കളാഴ്ച രാവിലെ 11ഓടെ മകൻ ബാബുവിനൊപ്പം കുന്നത്തുനാട് സ്റ്റേഷനിലെത്തിയതായിരുന്നു.
ബന്ധുക്കൾ തമ്മിൽ നാളുകളായി തുടരുന്ന വഴിത്തർക്കം സംബന്ധിച്ച് ബാബു നൽകിയ പരാതിയിൽ എതിർ കക്ഷികളോട് സ്റ്റേഷനിൽ ഹാജരാകാൻ നിർദേശിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ബാബുവിനൊപ്പം അമ്മയും സ്റ്റേഷനിൽ എത്തിയത്.
പരാതിക്കാരനും എതിർകക്ഷികളുമായി എസ്.ഐയുടെ മുറിയിൽ സംസാരിച്ച് നിൽക്കുന്നതിനിടെ സ്റ്റേഷനിലെ വിസിറ്റിങ് റൂമിൽ ബന്ധുക്കൾക്കൊപ്പം ഇരിക്കുകയായിരുന്ന ഏലിയാമ്മ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ പഴങ്ങനാട് സമരിറ്റൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഭർത്താവ്: വർഗീസ്. മക്കൾ: ബാബു, ബിജു, ഷിജു, ഷാൻറി. സംസ്കാരം പിന്നീട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.