തിരുവനന്തപുരം: സംസ്ഥാന പൊലീസിനെ വിമർശിച്ച സി.പി.െഎ നേതാവ് ആനി രാജക്കെതിരെ സംസ്ഥാന നേതൃത്വം നടത്തിയ പടയൊരുക്കം പരാജയപ്പെട്ടു. നാഷനൽ ഫെഡറേഷൻ ഒാഫ് വുമൺ ദേശീയ ജനറൽ സെക്രട്ടറി കൂടിയായ ആനി രാജയുടെ നിലപാട് ഉയർത്തിപ്പിടിച്ച സി.പി.െഎ സെൻട്രൽ സെക്രേട്ടറിയറ്റ് സംസ്ഥാന ഘടകത്തെ പൂർണമായും തള്ളി. തുടർന്ന്, ദേശീയ നിർവാഹക സമിതിയിൽ വിഷയമുന്നയിക്കാൻ സംസ്ഥാന സെക്രട്ടറി ശ്രമിച്ചെങ്കിലും അതിനും ദേശീയ നേതൃത്വം അവസരം നൽകിയില്ല. പിന്നാലെ, മാധ്യമങ്ങൾക്കുമുന്നിൽ പൊലീസിന് വീഴ്ചയുണ്ടായാൽ വിമർശനമുണ്ടാകുമെന്ന് പരസ്യമായി ജനറൽ സെക്രട്ടറി ഡി. രാജ പ്രസ്താവിച്ചത് സംസ്ഥാന നേതൃത്വത്തിനെ തള്ളുന്നതിന് തുല്യമായി.
സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ പൊലീസിെൻറ വീഴ്ച വിമർശിച്ച്, പൊലീസിൽ ആർ.എസ്.എസ് ഗാങ് ഉണ്ടോയെന്ന സംശയം ആനി രാജ ഉയർത്തിയതാണ് സംസ്ഥാന നേതൃത്വത്തെ ചൊടിപ്പിച്ചത്. ഇത്തരം പ്രസ്താവനയിൽനിന്ന് വിട്ടുനിൽക്കണമെന്ന് ആവശ്യപ്പെട്ട് ജനറൽ സെക്രട്ടറിക്ക് സംസ്ഥാന നേതൃത്വം കത്ത് നൽകി. ഇത് സെൻട്രൽ സെക്രേട്ടറിയറ്റിൽ ഡി. രാജ വെച്ചതോടെ വിഷയം ചർച്ച ചെയ്തു.
പശ്ചിമ ബംഗാളിലെ ഒടുവിലത്തെ ഇടതുഭരണത്തിൽ സിംഗൂർ, നന്ദിഗ്രാമിലെ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഏറ്റെടുത്ത നാഷനൽ െഫഡറേഷൻ ഒാഫ് വുമണിനെതിരെ സി.പി.എം പി.ബി നൽകിയ പരാതിയാണ് ഇത്തരം വിഷയങ്ങളിൽ സി.പി.െഎയിൽ ആശയ വ്യക്തതയുണ്ടാക്കിയത്. അന്ന് സി.പി.എം പരാതി ചർച്ച ചെയ്ത അന്നത്തെ ജനറൽ സെക്രട്ടറി എ.ബി. ബർദെൻറ നേതൃത്വത്തിലുള്ള സെൻട്രൽ സെക്രേട്ടറിയറ്റ് ഏത് സർക്കാറായാലും അതിക്രമങ്ങളിൽ പ്രതികരിക്കുന്നതിൽ തെറ്റില്ലെന്ന് വ്യക്തമാക്കി. ഇതനുസരിച്ച് ആനി രാജയുടെ പ്രസ്താവനയിൽ പിശകില്ലെന്ന് രാജയുടെ നേതൃത്വത്തിലെ സെൻട്രൽ സെക്രേട്ടറിയറ്റ് വ്യക്തമാക്കി. നിർവാഹക സമിതി അവസാനിക്കുന്നതിനു തൊട്ടുമുമ്പ് ആനി രാജയുടെ കത്തിൽ നിലപാട് വ്യക്തമാക്കണമെന്ന് കാനം പറഞ്ഞു. ഇേതാടെ, ആനി രാജ തെൻറ നിലപാട് വിശദീകരിക്കാൻ അവസരം ആവശ്യപ്പെട്ടു. ഇതോടെ, വിഷയം അജണ്ടയിലില്ലെന്നും ചർച്ചയില്ലെന്നും പറഞ്ഞ് കേന്ദ്രനേതൃത്വം സംസ്ഥാന നേതൃത്വത്തെ വെട്ടി.
ഒന്നാം പിണറായി സർക്കാറിൽ പൊലീസ് അതിക്രമങ്ങളിൽ വിമർശനമുന്നയിച്ചിരുന്ന സംസ്ഥാന നേതൃത്വം തുടർഭരണത്തിൽ പുലർത്തുന്ന മൗനത്തിൽ കേന്ദ്ര നേതൃത്വത്തിൽ പലർക്കും അതൃപ്തിയുണ്ട്. സംസ്ഥാന മഹിള ഫെഡറേഷനടക്കം യുവജന സംഘടനകൾ പുലർത്തുന്ന മൗനത്തിനുള്ള മറുപടി കൂടിയാണ് രാജയുടെ വിശദീകരണമെന്നാണ് വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.