തിരുവനന്തപുരം: കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഷിബു ബേബി ജോണ്‍. തമ്മിൽ തല്ലുന്നവരെ പുതിയ തലമുറ അവജ്ഞയോടെയാണ് കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഡി.സി.സി അധ്യക്ഷന്മാരെ തിരഞ്ഞെടുക്കുന്നതില്‍ കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷമായിരിക്കുന്നതിന്‍റഎ പശ്ചാത്തലത്തിലാണ് ഷിബു ബേബി ജോണിന്‍റെ വിമര്‍ശനം.
കഴിഞ്ഞ തിരഞ്ഞെടുപ്പിലെ പരാജയത്തില്‍ നിന്നും കോണ്‍ഗ്രസ് എന്തെങ്കിലും പാഠം പഠിച്ചതായി തോന്നുന്നില്ല. ഇത്രയും കാലം കഴിഞ്ഞിട്ടും തമ്മില്‍ തല്ലുന്നവരെ തന്നെ വീണ്ടും കാണുന്നത് ജനവിധി ഉള്‍ക്കൊള്ളാന്‍ കോണ്‍ഗ്രസ് തയ്യാറാകുന്നില്ല എന്നുള്ള ഓര്‍മപ്പെടുത്തലാണ്. തമ്മില്‍തല്ലുന്നവരെ ഇന്നത്തെ തലമുറക്ക് ഇഷ്ടമല്ല എന്നുള്ളതാണ് തിരഞ്ഞെടുപ്പ് പരാജയത്തിന്റെ മൂലകാരണമെന്നും അദ്ദേഹം പറഞ്ഞു.
പിണറായി വിജയന്‍ ഏകാധിപതിയാണെന്ന് പറയുമ്പോഴും 21 വയസ്സായ ഒരാളെ മേയറാക്കിയ പാര്‍ട്ടിയാണ് സി.പി.എം. അതേസമയം കോണ്‍ഗ്രസില്‍ ഗ്രൂപ്പുകള്‍ റിസര്‍ച്ച് നടത്തി എഴുപത്തഞ്ചും എണ്‍പതും വയസ്സുള്ളവരെയാണ് പാര്‍ട്ടിയെ നയിക്കാന്‍ കൊണ്ടുവരുന്നത്. ഇതല്ല ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും ഇത് കോണ്‍ഗ്രസിനെ ഓര്‍മ്മിപ്പിക്കാന്‍ തന്നെപ്പോലുള്ളവര്‍ നിര്‍ബന്ധിതരായിരിക്കുന്നുവെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.