നടപടി നേരിട്ട നേതാക്കൾക്ക് പഴയ സീറ്റ് നൽകില്ല

തിരുവനന്തപുരം: സമരത്തിന് പിന്നാലേ നടപടി നേരിട്ട സംഘടനാനേതാക്കൾ പഴയ തസ്തികകളിലേക്ക് മടങ്ങി വരുന്നത് തടഞ്ഞ് പുതിയ ഉത്തരവിറക്കി വൈദ്യുതി ബോർഡ്. സസ്പെൻഷനോ അച്ചടക്ക നടപടിയോ നേരിട്ട നേതാക്കൾക്ക് മുമ്പിരുന്ന തസ്തികയിലേക്ക് തിരിച്ചുവരാൻ കഴിയില്ല. ഇടത് സംഘടനാനേതാക്കൾക്ക് ഇത് തിരിച്ചടിയാകും.

വൈദ്യുതി ബോർഡ് ചെയർമാൻ സ്ഥാനത്ത് നിന്ന് ഡോ. അശോകിനെ മാറ്റുന്നതിന് മുമ്പാണ് ഫുൾബോർഡിന്‍റേതായി പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. ചെയർമാന്‍റെ നോട്ടാണ് ഉത്തരവായി വന്നത്. യൂനിയൻ പ്രവർത്തനത്തിനുള്ള സംരക്ഷണം അതത് ജില്ലകളിൽ മാത്രമായിരിക്കും ഇനി ലഭിക്കുകയെന്ന് ഉത്തരവിൽ പറയുന്നു.

വൈദ്യുതി ഭവനിൽ സ്ഥിരം സീറ്റിനും അവകാശവാദം ഉന്നയിക്കാൻ കഴിയില്ല. തിരുവനന്തപുരം ജില്ലയോ ഡിവിഷനോ സ്വദേശമായവർക്കും നിലവിൽ വൈദുതി ഭവനിലുള്ളവർക്കുമാകും തിരുവനന്തപുരത്ത് പ്രൊട്ടക്ഷൻ ലഭിക്കുക.

നിലവിൽ നിയമിച്ചിരുന്ന ജില്ലകളിലോ സ്ഥലങ്ങളിലോ ആകും മറ്റുള്ളവർക്ക് പ്രൊട്ടക്ഷൻ. ഇതോടെ സ്ഥലംമാറ്റപ്പെട്ട അസോസിയേഷൻ പ്രസിഡന്‍റ് എം.ജി. സുരേഷ്കുമാറിന് തിരിച്ചുവരാൻ പ്രയാസമാകും. അച്ചടക്ക നടപടിയുടെ ഭാഗമായി സുരേഷ് കുമാറിനെ പെരിന്തൽമണ്ണയിലേക്ക് മാറ്റിയിരുന്നു.

keപാലക്കാട്ടേക്ക് മാറ്റിയ ഹരികുമാറിനും സീതത്തോട്ടിലേക്ക് മാറ്റിയ ജാസ്മിൻ ഭാനുവിനും തിരുവനന്തപുരത്തേക്ക് മാറ്റം നൽകിയിരുന്നു. നിലവിൽ തിരുവനന്തപുരത്തിന് പുറത്തുള്ളവർക്ക് ഇനി തിരുവനന്തപുരത്ത് യൂനിയൻ ഭാരവാഹികൾക്ക് ലഭിക്കുന്ന സംരക്ഷണം ലഭിക്കില്ല.

ജൂലൈ അഞ്ചിനാണ് ഇത് സംബന്ധിച്ച നോട്ട് വൈദ്യുതി ബോർഡ് ചെയർമാൻ അംഗീകരിച്ചത്. ഇത് ജൂലൈ ഏഴിന് നടന്ന ഫുൾബോർഡ് യോഗത്തിൽ അജണ്ടയായി ചീഫ് എൻജിനീയർ(എച്ച്.ആർ.എം) സമർപ്പിക്കുകയായിരുന്നു. ഇത് യോഗം അംഗീകരിച്ചു. തുടർന്ന് ജൂലൈ 11ന് ബോർഡ് ഉത്തരവിറക്കുകയും ചെയ്തു. വൈദ്യുതി ഭവനിൽ നിയമനം അപേക്ഷിക്കുന്നതിന് സ്ഥിരം സീറ്റിന് അധികാരമില്ലെന്ന സമ്മതപത്രം കൂടി നൽകണമെന്നും ഇതിൽ വ്യവസ്ഥയുണ്ട്.

Tags:    
News Summary - The old seat will not be given to the leaders who faced action

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.