കൊച്ചി: കോൺഗ്രസിെൻറ തകർച്ചയുടെ വേഗം വർധിച്ചെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘൻ. കെ.പി. അനിൽ കുമാറിെൻറ രാജി ഇതിന് തെളിവാണ്. കോൺഗ്രസിൽനിന്ന് കൂടുതൽ പേർ വരുന്നത് ഇടതു പക്ഷത്തിെൻറ നിലപാടുകൾക്കുള്ള അംഗീകാരമാണ്.
കോൺഗ്രസിൽ ഉൾപാർട്ടി ജനാധിപത്യമില്ല. യു.ഡി.എഫിേൻറത് പ്രതിലോമ രാഷ്ട്രീയമാണ്. സാധാരണ പ്രവർത്തകന് കോൺഗ്രസിൽ ഒരു വിലയുമില്ലെന്ന നില വന്നിരിക്കുന്നു.
ഈരാറ്റുപേട്ടയുടെ കാര്യത്തിൽ ഇടതു പക്ഷത്തിന് പ്രഖ്യാപിത നിലപാടുണ്ട്. വർഗീയ പാർട്ടികളുമായി സഖ്യമില്ല. അവിശ്വാസ പ്രമേയം കൊണ്ടുവന്നു. അതിനെ പിന്തുണച്ചതിനെക്കുറിച്ച് പ്രതിപക്ഷം ആരോപിക്കുന്നത് ശരിയല്ല.
പാല ബിഷപ്പിെൻറ അഭിപ്രായത്തിൽ സർക്കാർ നിലപാട് വ്യക്തമാക്കും. മാധ്യമപ്രവർത്തകർ പലതും എഴുതും. എൽ.ഡി.എഫിലെ എല്ലാ പാർട്ടികൾക്കും ജനപിന്തുണയുണ്ട്. എൽ.ഡി.എഫിലെ ഐക്യമാണ് മുന്നണിയുടെ വലിയ വിജയത്തിന് കാരണമായത്. മാധ്യമങ്ങൾക്ക് മനസ്സിലാകാത്ത കാര്യങ്ങൾ സി.പി.ഐയുടെ മുകളിൽ ഇടേണ്ടെന്നും വിജയരാഘവൻ മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.