യുക്രെയ്​നിലെ മലയാളി വിദ്യാർഥികളെ നാട്ടിലെത്തിക്കണമെന്ന ഹരജി എട്ടിന്​ പരിഗണിക്കും

കൊച്ചി: യുക്രെയ്​നിൽ കുടുങ്ങിയ മലയാളി വിദ്യാർഥികളെ സുരക്ഷിതരായി നാട്ടിലെത്തിക്കണമെന്ന ഹരജി ഹൈകോടതി ചൊവ്വാഴ്ച പരിഗണിക്കാൻ മാറ്റി. കേരള ഹൈകോർട്ട് അഡ്വക്കറ്റ്സ് അസോസിയേഷനും അഭിഭാഷക ദമ്പതികളായ ടി.ബി. ഷാജിമോൻ-ഗോവിന്ദു പി. രേണുകദേവി എന്നിവരും നൽകിയ ഹരജിയാണ് അന്ന്​ പരിഗണിക്കുക. ദമ്പതികളുടെ മകൾ ഖർകിവിൽ യൂനിവേഴ്‌സിറ്റി വിദ്യാർഥിനിയാണ്.

ഹരജി വ്യാഴാഴ്ച പരിഗണനക്കെടുത്തപ്പോൾ കൂടുതൽ വിശദാംശങ്ങൾ അറിയിക്കാൻ സമയം വേണമെന്ന് ഹരജിക്കാർ ആവശ്യപ്പെട്ടു. ഇത്​ കണക്കിലെടുത്താണ് ജസ്റ്റിസ് എൻ. നഗരേഷിന്റെ ബെഞ്ച് ഹരജി മാറ്റിയത്. കിയവിലെ ഇന്ത്യൻ എംബസിയും കേന്ദ്രവിദേശ മന്ത്രാലയവും ഇന്ത്യക്കാരെ യുക്രെയ്​നിൽനിന്ന് ഒഴിപ്പിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ഹംഗറി, പോളണ്ട് തുടങ്ങിയ അയൽരാജ്യങ്ങൾ വഴിയാണ് നാട്ടിൽ എത്തിക്കുന്നതെന്നും കേന്ദ്രസർക്കാർ വിശദീകരിച്ചിരുന്നു.

Tags:    
News Summary - The petition to repatriate Malayalee students from Ukraine will be considered at 8th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.