തിരുവനന്തപുരം: സമരപരിപാടികൾ ഭാഗികമായി പിന്‍വലിച്ച് പി.ജി ഡോക്ടര്‍മാര്‍. മെഡിക്കൽ കോളജുകളിലെ അത്യാഹിതവിഭാഗം മുടക്കി 16 ദിവസമായി തുടരുന്ന സമരം ഒത്തുതീർക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് കേരള മെഡിക്കല്‍ പോസ്റ്റ് ഗ്രാജ്വേറ്റ് അസോസിയേഷന് മുഖ്യമന്ത്രിക്ക് നിവേദനവും നല്കി. എന്നാല്‍, വ്യാഴാഴ്ചയും ഒ.പി, വാര്‍ഡ് ബഹിഷ്കരണം തുടര്‍ന്നു.
കൂടുതല്‍ നോണ്‍ അക്കാദമിക് ജൂനിയര്‍ ഡോക്ടര്‍മാരെ നിയമിക്കുക, നീറ്റ് പി.ജി പ്രവേശനം വേഗത്തിലാക്കാന്‍ കേന്ദ്രത്തിന് കത്തയക്കുക, വാര്‍ഷിക സ്റ്റൈപന്‍ഡ് വര്‍ധന നാല് ശതമാനമാക്കുക തുടങ്ങിയ ആവശ്യങ്ങൾ അംഗീകരിക്കാന്‍ ഇടപെടണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടു.
ആരോഗ്യമന്ത്രിയുമായി ബുധനാഴ്ച രാത്രി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് അത്യാഹിത വിഭാഗം മുടക്കിയുള്ള സമരം പിന്‍വലിച്ചത്. ആവശ്യങ്ങള്‍ എല്ലാം അംഗീകരിച്ചാലേ സമരത്തിൽനിന്ന് പൂർണമായി പിന്മാറൂ എന്നാണ് പി.ജി ഡോക്ടർമാർ പറയുന്നത്.
അതിനിടെ സെക്രേട്ടറിയറ്റിലെത്തിയ കെ.എം.പി.ജി.എ നേതാക്കളെ ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും കൂടിക്കാഴ്ചക്ക് അനുവദിച്ചില്ലെന്ന് പരാതി ഉയർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.