നടിയെ ആക്രമിച്ച കേസിൽ മഞ്ജുവിൽ നിന്ന് വിവരങ്ങൾ തേടി പൊലീസ്, രഹസ്യ സംഭാഷണങ്ങളില്ലെന്ന് മൊഴി

കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ദിലീപിന്റെ മുന്‍ ഭാര്യ മഞ്ജു വാര്യരില്‍ നിന്ന് അന്വേഷണ സംഘം വിവരങ്ങള്‍ തേടിയെന്ന് സൂചന. മുന്‍ ഭാര്യയുമായുള്ള ഫോണ്‍ സംഭാഷണങ്ങള്‍ ഉള്ളതിനാല്‍ ഫോണ്‍ ഹാജരാക്കാനാവില്ലെന്ന് ദിലീപ് കോടതിയില്‍ പറഞ്ഞിരുന്നു. ഇതിനാലാണ് മഞ്ജുവിന്റെ മൊഴിയെടുത്തതെന്നാണ് വിവരം.

എന്നാല്‍ അത്തരത്തിലുള്ള സ്വകാര്യ സംഭാഷണങ്ങളൊന്നും നടന്നിട്ടില്ലെന്നും മകളുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഒന്നോ രണ്ടോ തവണ സംസാരിച്ചതെന്നും മഞ്ജു വാര്യര്‍ മറുപടി നല്‍കിയതായാണ് വിവരം.

അതേസമയം, ദിലീപിന്റെ ഫോണുകള്‍ മുംബൈയില്‍ നിന്ന് ഇന്ന് നാട്ടിലെത്തിക്കും. ഇന്ന് വൈകീട്ടോടെയാണ് കേരളത്തിലെത്തിക്കുക. രണ്ട് ഫോണുകളാണ് ശാസ്ത്രീയ പരിശോധനക്കായി മുംബൈയിലുള്ളത്. നാല് ഫോണുകള്‍ ശാസ്ത്രീയ പരിശോധനക്ക് അയച്ചിട്ടില്ല.

ദിലീപും മറ്റ് പ്രതികളും തിങ്കളാഴ്ച 10.15 ന് മുന്‍പ് ഹൈക്കോടതി രജിസ്റ്റാര്‍ക്ക് മുന്‍പില്‍ കൈമാറണമെന്ന് കോടതി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇത് അനുസരിച്ചില്ലെങ്കില്‍ ദിലീപിന് അറസ്റ്റില്‍ നിന്നു നല്‍കിയ സംരക്ഷണം പിന്‍വലിക്കുമെന്ന് കോടതി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പ്രതി സ്വന്തം നിലക്ക് ഫോണ്‍ പരിശോധനക്ക് അയച്ചത് അംഗീകരിക്കാനാവില്ലെന്ന് കോടതി പറഞ്ഞു.

Tags:    
News Summary - The police sought information from Manju in the case of the attack on the actress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.