മൂ​ന്നു​മാ​സ​ത്തി​ലൊ​രി​ക്ക​ൽ വി​ല മാ​റും

തി​രു​വ​ന​ന്ത​പു​രം: സ​പ്ലൈ​കോ​യി​ൽ സ​ബ്​​സി​ഡി സാ​ധ​ന​ങ്ങ​ളു​ടെ വി​ല മൂ​ന്നു​മാ​സ​ത്തി​ലൊ​രി​ക്ക​ൽ മാ​റും. വി​പ​ണി​വി​ല​യു​ടെ 35 ശ​ത​മാ​നം സ​ബ്​​സി​ഡി എ​ന്ന നി​ല​യി​ൽ ക്ര​മീ​ക​രി​ക്കാ​നും മൂ​ന്നു മാ​സം കൂ​ടു​മ്പോ​ൾ വി​ല പു​നഃ​ക്ര​മീ​ക​രി​ക്കാ​നു​മാ​ണ്​ മ​ന്ത്രി​സ​ഭ തീ​രു​മാ​നി​ച്ച​ത്. പൊ​തു​വി​പ​ണി​യി​ൽ വി​ല കൂ​ടു​ന്ന​തി​ന്​ അ​നു​സ​രി​ച്ച്​ സ​ബ്​​സ​ഡി സാ​ധ​ന​ങ്ങ​ളു​ടെ വി​ല​യും കൂ​ടും. ഇ​തു​വ​രെ പൊ​തു​വി​പ​ണി​യി​ലെ വി​ല സ​ബ്​​സി​ഡി ഇ​ന​ങ്ങ​ളെ ബാ​ധി​ക്കി​ല്ലാ​യി​രു​ന്നു.

വി​ല വ​ർ​ധ​ന​യെ ന്യാ​യീ​ക​രി​ച്ച ഭ​ക്ഷ്യ മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ വ​ർ​ധ​ന​ക്ക്​ ശേ​ഷ​വും സ​പ്ലൈ​കോ​യി​ൽ​നി​ന്ന്​ വാ​ങ്ങി​യാ​ൽ 506 രൂ​പ​യു​ടെ കു​റ​വു​ണ്ടാ​കു​മെ​ന്ന്​ അ​വ​കാ​ശ​പ്പെ​ട്ടു. ന​യ​പ​ര​മാ​യ തീ​രു​മാ​ന​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വി​ല വ​ർ​ധി​പ്പി​ക്കാ​തി​രു​ന്ന​ത്. ഇ​നി അ​ങ്ങ​നെ മു​ന്നോ​ട്ടു​പോ​കാ​നാ​കാ​​ത്ത സാ​ഹ​ച​ര്യ​മാ​ണ്. സ​​​പ്ലൈ​കോ തു​റ​ന്നു​വെ​ച്ചി​ട്ട് ഒ​ന്നും ഇ​ല്ലാ​തെ ഇ​രി​ക്കു​ന്ന​തി​നെ​ക്കാ​ൾ ന​ല്ല​ത് ചെ​റി​യ വ​ർ​ധ​ന വ​രു​ത്തി നി​ല​നി​ർ​ത്തു​ന്ന​താ​ണ്. സ​​​പ്ലൈ​കോ​ക്ക്​ 1525 കോ​ടി ന​ൽ​കാ​നു​ണ്ട്. കൂ​ടു​ത​ൽ ഭാ​രം ഏ​റ്റെ​ടു​ക്കാ​നാ​വി​ല്ല. സാ​ഹ​ച​ര്യം അ​നു​കൂ​ല​മാ​യി​രു​ന്നെ​ങ്കി​ൽ ഇ​തി​ലും ന​ന്നാ​യി ചെ​യ്യു​മെ​ന്നും മ​ന്ത്രി തു​ട​ർ​ന്നു.

Tags:    
News Summary - The price will change every three months

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.