മുഖ്യമന്ത്രിയും കള്ളം പറയുന്നുവെന്ന് വിഴിഞ്ഞം സമരസമിതി

കഴിഞ്ഞ ദിവസം വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞത് കള്ളങ്ങളാണെന്ന് വിഴിഞ്ഞം സമരസമിതി. കള്ളം പറയാൻ മുഖ്യമന്ത്രിക്കും ഒരു മടിയുമില്ലെന്ന് തെളിയുകയാണെന്ന് സമരസമിതി കൺവീനർ ഫാ. തിയഡോഷ്യസ്.

വിഴിഞ്ഞം സമരസമിതിയുടെ ഏഴ്​ ആവശ്യങ്ങളിൽ ആറിലും തീരുമാനമായെന്ന് കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞിരുന്നു. വിഴിഞ്ഞം തുറമുഖം അടച്ചുപൂട്ടണമെന്ന സമരക്കാരുടെ ആവശ്യം മാത്രമാണ് ബാക്കിയുള്ളതെന്നും അത് അംഗീകരിക്കാൻ സാധിക്കില്ലെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്.

'തീരുമാനങ്ങളിലേക്ക്​ എത്തുകയില്ല എന്നതാണ്​ നടന്ന ചർച്ചയുടെ അനുഭവം. തീരുമാനം ആകുന്നുവെന്ന നില ചർച്ചയിലുണ്ടാവുകയും പിന്നീട്​ സമരം തുടരുക എന്ന നിലയുമാണ്​ ഉണ്ടാകുന്നത്​. ന്യായമായ നിലയല്ല ഇക്കാര്യത്തിൽ ഉണ്ടായത്' -മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കള്ളം പറയാൻ മടിയില്ലെന്ന് മുഖ്യമന്ത്രിയും തെളിയിക്കുകയാണെന്നാണ് സമരസമതി ഇതിനോട് പ്രതികരിച്ചിരിക്കുന്നത്. 

Tags:    
News Summary - The protesters say that the Chief Minister is also lying

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.