കൊച്ചി: പി.എസ്.സി ചെയർമാൻ, 19 അംഗങ്ങൾ എന്നിവർക്ക് ശമ്പളം നൽകാൻ വേണ്ടത് 5.53 കോടി. ചെയർമാന് പ്രതിമാസം 2.26 ലക്ഷം രൂപയും മെംബർമാർക്ക് 2.23 ലക്ഷം രൂപയുമാണ് ശമ്പളം. 10,000 രൂപ വീട്ടുവാടക അലവൻസടക്കമാണ് അംഗങ്ങൾക്ക് ശമ്പളം. ചെയർമാന് ശമ്പളത്തിന് പുറമെ മുഴുവൻ വീട്ടുവാടകയും ലഭിക്കുന്നു. കൂടാതെ മറ്റ് ആനുകൂല്യങ്ങളുമുണ്ട്. ആറുവർഷമോ 62 വയസ്സോ ഏതാണ് ആദ്യം എങ്കിൽ പെൻഷനാകും.
അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനം വരെയാണ് പെൻഷൻ. നിലവിലെ അടിസ്ഥാന ശമ്പളം 70,290 രൂപയാണ്.
മെഡിക്കൽ റീഇംപേഴ്സ്മെൻറ് ആനുകൂല്യത്തെക്കുറിച്ച് കൂടുതൽ വിവരങ്ങളോ കൈപ്പറ്റിയ തുകയുടെ കണക്കോ നൽകേണ്ടതില്ലെന്ന് സെൻട്രൽ ഇൻഫർമേഷൻ ഉത്തരവുണ്ടെന്ന് പ്രോപ്പർ ചാനൽ സംഘടന പ്രസിഡൻറ് എം.കെ. ഹരിദാസിന് ലഭിച്ച വിവരാവകാശ മറുപടിയിൽ പി.എസ്.സി വ്യക്തമാക്കുന്നു.
നിലവിലെ കേരളത്തിലെ തൊഴിലില്ലായ്മയുടെ തോത് പി.എസ്.സിക്ക് അറിയില്ലെന്നും മറുപടിയിൽ പറയുന്നു.
കേരളത്തിലെ മന്ത്രിമാർ പ്രതിമാസ ശമ്പളമായി ഒരുലക്ഷം രൂപ വരെ വാങ്ങുമ്പോഴാണ് പി.എസ്.സി അംഗം 2.23 ലക്ഷം രൂപ കൈപ്പറ്റുന്നതെന്ന് എം.കെ. ഹരിദാസ് ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.