ആയുഷ് വകുപ്പിലെ ഡോക്ടർമാരുടെ വിരമിക്കൽ പ്രായം 60 ആക്കി

തിരുവനന്തപുരം: ആയുഷ് വകുപ്പിലെ ഡോക്ടർമാരുടെയും വിരമിക്കൽ പ്രായം 60 ആക്കി. കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

ആരോഗ്യവകുപ്പിലെയും ആരോഗ്യ വിദ്യാഭ്യാസ വകുപ്പിലെയും ഡോക്ടർമാരുടെ വിരമിക്കൽപ്രായം 60 ആക്കി വർധിപ്പിച്ചത് തങ്ങൾക്കും ബാധകമാക്കണമെന്ന കേരള ഗവ. ഹോമിയോ മെഡിക്കൽ ഓഫിസർമാരുടെയും ഡോക്ടർമാരുടെയും ഹരജി കണക്കിലെടുത്താണ് കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂനൽ അംഗം വി. രാജേന്ദ്രന്‍റെ വിധി.

പെൻഷൻപ്രായവർധനക്ക് 2021 ആഗസ്റ്റ് മൂന്ന് മുതൽ മുൻകാല പ്രാബല്യമുണ്ടാകും. ഈ തീയതിക്ക് ശേഷം വിരമിച്ച ഡോക്ടർമാരെ ഒരുമാസത്തിനകം തിരിച്ചെടുക്കണമെന്നും ഉത്തരവിലുണ്ട്. വിരമിച്ചവരെ തിരിച്ചെടുക്കേണ്ടെന്ന് സർക്കാർ തീരുമാനിക്കുകയാണെങ്കിൽ വർധിപ്പിച്ച പെൻഷൻ കാലയളവ് കൂടി കണക്കിലെടുത്ത് ഗ്രാറ്റ്വിറ്റിയും മറ്റ് ആനുകൂല്യങ്ങളും നാല് മാസത്തിനകം നൽകണം.

Tags:    
News Summary - The retirement age for doctors in the AYUSH department has been raised to 60

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.