തിരുവനന്തപുരം: രജിസ്ട്രേഷന് വകുപ്പിന്റെ സെര്‍വര്‍ തകരാര്‍ നിമിത്തം സബ് രജിസ്ട്രാർ ഓഫിസുകളിലെ സേവനങ്ങള്‍ തകിടം മറിയുന്നത് പരിഹരിക്കാനായില്ല. ആധാരങ്ങളുടെ രജിസ്ട്രേഷന്, ഇ-ഗഹാന് രജിസ്ട്രേഷന്, ബാധ്യത സര്‍ട്ടിഫിക്കറ്റ് തുടങ്ങി സബ് രജിസ്ട്രാർ ഓഫിസുകളിലെ സര്‍വത്ര സേവനങ്ങളും രണ്ടാഴ്ചയായി മുടങ്ങിക്കിടക്കുകയാണ്.
ബാധ്യത സര്‍ട്ടിഫിക്കറ്റ്, ആധാരങ്ങളുടെ രജിസ്ട്രേഷന് എന്നിവക്കായി സംസ്ഥാനത്തെ ജില്ലകള്‍ തിരിച്ച് രണ്ട് ഷിഫ്റ്റായി പ്രശ്നപരിഹാരം കാണാന്‍ നോക്കിയെങ്കിലും അതും ഫലവത്തായില്ല. ബാധ്യത സര്‍ട്ടിഫിക്കറ്റ് കിട്ടാനായി ഭൂവുടമകള്‍ ഓണ്‍ലൈന്‍വഴി അപേക്ഷ നല്കി ഫീസ് അടച്ച് ദിവസങ്ങള്‍ കഴിഞ്ഞിട്ടും നൂറുകണക്കിനുപേര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.