ഡൽഹിയിലെയും കേരളത്തിലെയും സാഹചര്യങ്ങൾ രണ്ട് -റിയാസിന് മറുപടിയുമായി സതീശൻ

തിരുവനന്തപുരം: ഡൽഹിയിലെയും കേരളത്തിലെയും സാഹചര്യങ്ങൾ രണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഡൽഹിയിലെയും കേരളത്തിലെയും സാഹചര്യങ്ങൾ രണ്ട് -റിയാസിന് മറുപടിയുമായി സതീശൻമന്ത്രി മുഹമ്മദ് റിയാസിന്റെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. രാഹുലിനെതിരായ ഇ.ഡി കേസും സ്വർണക്കടത്ത് കേസും രണ്ടും രണ്ടാണ്. ഇ.ഡി കേസെടുക്കുന്നത് താത്പര്യങ്ങൾക്കനുസരിച്ചാണ്. സംഘപരിവാറിന് ഏറ്റവും ഇഷ്ടമുള്ള മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും വി.ഡി. സതീശൻ ആരോപിച്ചു.

ഡൽഹിയിൽ ഇ.ഡിക്ക് ഗോ ബാക്കും കേരളത്തിൽ സിന്ദാബാദുമാണ് കോണ്‍ഗ്രസിന്‍റെ നിലപാടെന്നായിരുന്നു മുഹമ്മദ് റിയാസിന്റെ ആരോപണം. വളഞ്ഞിട്ട് അടിക്കാമെന്ന് കരുതിയാൽ അടി കൊള്ളുന്ന ആളല്ല മുഖ്യമന്ത്രി. അതിന് സമ്മതിക്കുന്ന മുന്നണിയല്ല കേരളത്തിലുള്ളതെന്നും റിയാസ് പറഞ്ഞു.

സംസ്ഥാനത്ത് കലാപം ഉണ്ടാക്കുന്നത് ശരിയല്ല. റോഡ് അടച്ചിടണോയെന്ന് സമരക്കാരാണ് തീരുമാനിക്കേണ്ടത്. സമരത്തിന് ആഹ്വാനം ചെയ്യുന്നവരാണ് സമരത്തിന്റെ സ്വഭാവം നിശ്ചയിക്കുന്നതെന്നും റിയാസ് പറഞ്ഞിരുന്നു. 

Tags:    
News Summary - The situation in Delhi and Kerala is two-Satheesan in reply to Riyas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.