മുളക്കുഴ പ്രാഥമിക ആരോഗ്യകേന്ദ്ര കെട്ടിടത്തിന്‍റെ ഉദ്ഘാടനം നിർവഹിക്കുന്നു

ആരോഗ്യ മേഖലയിൽ ഏറ്റവുമധികം നിയമനം നടത്തിയ സംസ്ഥാനം കേരളം- മന്ത്രി സജി ചെറിയാൻ

ചെങ്ങന്നൂർ: ആരോഗ്യമേഖലയിൽ ഏറ്റവുമധികം നിയമനംനടത്തിയ സംസ്ഥാനമാണ് കേരളമെന്ന് മന്ത്രി സജി ചെറിയാൻ. എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 40ലക്ഷം വിനിയോഗിച്ച് പൂര്‍ത്തിയാക്കിയ മുളക്കുഴ പ്രാഥമിക ആരോഗ്യകേന്ദ്ര കെട്ടിടത്തിന്‍റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

ആരോഗ്യ രംഗത്ത് കേരളമിപ്പോൾ മുന്നേറ്റത്തിന്‍റെ പാതയിലാണെന്നും, ആർദ്രംമിഷൻ പദ്ധതിയിലൂടെ ലോകനിലവാരത്തിലേക്ക് ആശുപത്രികളെയെല്ലാം ഉയർത്താനാണ് സർക്കാർശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

മുളക്കുഴ പഞ്ചായത്ത് വൈസ്പ്രസിഡൻ്റ് രമാമോഹന്‍അധ്യക്ഷത വഹിച്ചു. ജില്ലപഞ്ചായത്തംഗം ഹേമലതമോഹന്‍,ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്‍റ് കെ.ആര്‍.രാധാഭായി,ഡി.പ്രദീപ്, കെ.കെ.സദാനന്ദന്‍,പ്രമോദ് കാരയ്ക്കാട്, കെ.എസ്.ഗോപാലകൃഷ്ണൻ,എൻ.പത്മാകരൻ, എന്‍.എച്ച്.എം ജില്ല പ്രോഗ്രാം മാനേജര്‍ ഡോ.കോശി .സി പണിക്കര്‍, പാണ്ടനാട് എച്ച്.എസ്.സി മെഡിക്കല്‍ ഓഫീസര്‍ ഡോ.എസ് സുരേഷ്കുമാര്‍,മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.ദിവ്യ എന്നിവർ സംസാരിച്ചു.

Tags:    
News Summary - The state that has made the most appointments in the health sector is Kerala- Minister Saji Cherian

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.