തെരുവുനായ്ക്കൾ കൂടുപൊളിച്ച് മൂന്ന് ആടുകളെ കടിച്ചു കൊന്നു

ഓയൂർ: മരുതമൺപള്ളിയിൽ തെരുവുനായ്ക്കളുടെ അക്രമത്തിൽ മൂന്ന് ആടുകൾ ചത്തു. മരുതമൺപളളി കൂടാരപ്പള്ളിൽ എഡ്വിൻ്റ ആടുകളെയാണ് കഴിഞ്ഞ ദിവസം തെരുവുനായകൾ കടിച്ച് കൊന്നത്. ആട്ടിൻ കൂടിൻ്റെ അടിഭാഗത്തെ ദ്രവിച്ച പലകകൾ കടിച്ചിളക്കി ഉള്ളിൽ കടന്ന നായ്ക്കുട്ടം ആടുകളെ കടിച്ച് കൊല്ലുകയായിരുന്നു.

ആടുകളുടെ കൂട്ടക്കരച്ചിൽ കേട്ട് വീട്ടുകാർ പുറത്തിറങ്ങിയപ്പോഴേക്കും നായ്ക്കൾ ഓടിരക്ഷപെട്ടു.മരുതമൺപള്ളി, മിഷൻ വള, കരിശിൻ മൂട് തുടങ്ങിയ പ്രദേശങ്ങളിൽ തെരുവ് നായ ശല്യം രൂക്ഷമായതിനാൽ ആടുമാടുകളെയോ, കോഴികളെയോ വളർത്താൻ കഴിയാത്ത അവസ്ഥയാണുള്ളത്.കൂടാതെ വെളുപ്പിന് മരുതമൺപള്ളി ജങ്ഷനിൽ ഇടുന്ന പത്രക്കെട്ടുകൾ നശിപ്പിക്കു ന്നതും പതിവായിരിക്കയാണ്.

പ്രദേശത്ത് ചില സ്വകാര്യ വ്യക്തികളുടെ വളർത്തുനായ്ക്കളെ വെളുപ്പിന് അഴിച്ച് വിടുന്നതു കാരണം റോഡിൽ കൂടി ഇരുചക്രവാഹന യാത്രയും, പ്രഭാതസവാരിക്കും പോകാൻ കഴിയാത്ത സ്ഥിതിയാണെന്നും നാട്ടുകാർ പറഞ്ഞു. തെരുവുനായ്ക്കളെ അമർച്ച ചെയ്യുന്നതിനും, വളർത്തുനായ്ക്കളെ കെട്ടിയിട്ട് വളർത്തുന്നതിനും വേണ്ട അടിയന്തിര നടപടി പൂയപ്പള്ളി പഞ്ചായത്ത് അധികൃതർ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. 

Tags:    
News Summary - The stray dogs broke the nest and bit three goats

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.