പി.ജി ഡോക്ടർമാരുടെ അനിശ്ചിതകാല സമരം പിൻവലിച്ചു.; ജൂനിയർ ഡോക്ടർമാരെ നിയമിക്കാമെന്ന് മന്ത്രിയുടെ ഉറപ്പ്

തിരുവനന്തപുരം: പി.ജി ഡോക്ടർമാർ ഏഴ് ദിവസമായി നടത്തിവന്ന അനിശ്ചിതകാല സമരം പിൻവലിച്ചു. ചൊവ്വാഴ്ച രാത്രിയോടെ ആരോഗ്യ മന്ത്രി വീണ ജോര്‍ജ് പി.ജി ഡോക്ടര്‍മാരുെട പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് തീരുമാനം.

പുതിയ പി.ജി ബാച്ചി​െൻറ​ പ്രവേശനം അനന്തമായി നീളുന്നതിനെതിരെ അനിശ്ചിതകാല സമരം തുടങ്ങി ഏഴ് ദിവസം പിന്നിട്ടിട്ടും സർക്കാർ ഇടപെടാത്തതിൽ പ്രതിഷേധിച്ച്​ ബുധനാഴ്​ച മുതൽ സംസ്​ഥാനത്തെ എല്ലാ മെഡിക്കൽ കോളജുകളിലും കോവിഡ്​ ഡ്യൂട്ടിയൊഴി​െക അത്യാഹിതമടക്കം മറ്റെല്ലാ ഡ്യൂട്ടികളും ബഹിഷ്​കരിക്കാൻ ഡോക്ടർമാർ തീരുമാനിച്ചിരുന്നു.

ഇക്കാര്യം മെഡിക്കൽ വിദ്യാഭ്യാസ ഡയറക്​ടറെയും ആരോഗ്യമന്ത്രിയുടെ ഓഫിസിനെയും അറിയിച്ചിരുന്നു. തുടർന്നാണ് ഡോക്ടർമാരുമായി മന്ത്രി ചർച്ചക്ക് തയാറായത്.

പി.ജി ഡോക്ടർമാരുടെ ജോലി ഭാരം കുറയ്ക്കുന്നതിനും ആൾക്ഷാമം കുറയ്ക്കുന്നതിനും ജൂനിയർ ഡോക്ടർമാരെ നിയമിക്കാമെന്ന് മന്ത്രി സമരക്കാർക്ക് ഉറപ്പുനൽകി. രണ്ട് ദിവസത്തിനകം പി.ജി ഡോക്ടർമാരുടെ കുറവ് സംബന്ധിച്ച് കണക്കെടുക്കുമെന്നും ഇതിെൻറ അടിസ്ഥാനത്തിലായിരിക്കും ജൂനിയർ ഡോക്ടർമാരെ നിയമിക്കുകയെന്നും മന്ത്രി അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.