മരിച്ച ഫർഹാസ്, അപകടത്തിൽപ്പെട്ട കാർ

പൊലീസിനെ വെട്ടിച്ച് പോകുന്നതിനിടെ കാർ മറിഞ്ഞ് പരിക്കേറ്റ വിദ്യാർഥി മരിച്ചു

കാസർകോട്: പൊലീസ് പിന്തുടരുന്നതിനിടെ കാർ മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. പേരാൽ കണ്ണുർ കുന്നിലിലെ അബ്ദുല്ലയുടെ മകൻ ഫർഹാസ് (17) ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചക്ക് കുമ്പള കളത്തൂർപള്ളത്തായിരുന്നു അപകടം.

അംഗടിമോഗർ ജി.എച്ച്.എസ്.എസിലെ പ്ലസ് ടു വിദ്യാർഥികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. സ്‌കൂളില്‍ ഓണാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന പരിപാടിയുമായി ബന്ധപ്പെട്ട ക്രമസമാധാന പാലനത്തിന് പൊലീസ് സംഘം സ്‌കൂളിന് സമീപം എത്തിയിരുന്നു. അതിനിടെ ഒരു കാറില്‍ വിദ്യാർഥികള്‍ ഇരിക്കുന്നത് കണ്ട് പൊലീസ് എത്തിയപ്പോള്‍ കാര്‍ പിറകോട്ടെടുക്കുകയും പൊലീസ് ജീപ്പില്‍ തട്ടുകയും ചെയ്തതായി പറയുന്നു. തുടർന്ന് വേഗത്തിൽ ​ഓടിച്ചു പോയ കാറിനെ പൊലീസ് പിന്തുടർന്നു.

അമിത വേഗതയിൽ പോയ കാർ മതിലിൽ ഇടിച്ച് തലകീഴായി മറിഞ്ഞതോടെ മുൻ സീറ്റിൽ ഇരുന്ന ഫർഹാസിന് ഗുരുതര പരിക്കേൽക്കുകയായിരുന്നു. പൊലീസ് വാഹനത്തിലാണ് വിദ്യാർഥിയെ ആശുപത്രിയിലെത്തിച്ചത്. മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. 

Tags:    
News Summary - The student died in car accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.