മകളുടെ വിവാഹസൽക്കാരത്തിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ കാർ താഴ്ചയിലേക്ക് മറിഞ്ഞ് പ്രധാനാധ്യാപിക മരിച്ചു

വാഴൂർ: ദേശീയപാതയിൽ പതിനേഴാംമൈൽ ഇളമ്പള്ളി കവലയിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞ് പ്രധാനാധ്യാപിക മരിച്ചു.

എരുമേലി പാണപിലാവ് ഗവ. സ്കൂൾ ഹെഡ്മിസ്ട്രസ് ഷീനാ ഷംസുദീൻ (53) ആണ് മരിച്ചത്. മകളുടെ വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് അപകടം. ഞായറാഴ്ച കാഞ്ഞിരപ്പള്ളി പൊടിമറ്റം സെൻ്റ് മേരീസ് ഓഡിറ്റോറിയത്തിലായിരുന്നു മകൾ നെഫ്‌ലയുടെ വിവാഹം. വിവാഹത്തിനുശേഷം വൈകീട്ട് കോട്ടയം കുടയംപടിയിലുള്ള വരന്‍റെ വീട്ടിൽ നടന്ന റിസപ്ഷനിൽ പങ്കെടുത്തു മടങ്ങി വരുമ്പോഴായിരുന്നു കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞത്.

ദേശീയപാതയിൽ ഇളമ്പള്ളിക്കവല വളവിൽ വെച്ച് നിയന്ത്രണം നഷ്ടപ്പെട്ട വാഹനം മുപ്പതടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഭർത്താവ് ഷംസുദീനും മകൻ നെബിൽ മുഹമ്മദ് ഷായും പരിക്കുകളോടെ രക്ഷപ്പെട്ടു. എരുമേലി പുത്തൻപുരയ്ക്കൽ കുടുംബാംഗമാണ്. ഖബറടക്കം തിങ്കളാഴ്ച വൈകീട്ട് എരുമേലി ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ നടക്കും. 

Tags:    
News Summary - The teacher died after the car fell down

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.