തേനും പാലും നൽകിയാണെങ്കിലും ബന്ധനം തന്നെ, തെറ്റായ മാതൃകയെന്ന് വനിത കമീഷൻ

പാലക്കാട്: നെന്മാറയിൽ പത്ത് വർഷം യുവാവ് സ്വന്തം വീട്ടിൽ യുവതിയെ ഒളിപ്പിച്ച് പാർപ്പിച്ച സംഭവം അസാധാരണമെന്ന് വനിതാ കമീഷൻ. സമൂഹത്തിൽ തെറ്റായ മാതൃകകൾ ഉണ്ടാകാൻ പാടില്ലെന്നാണ് വനിതാ കമീഷൻ കരുതുന്നതെന്ന് സ്ഥലം സന്ദർശിച്ച ശേഷം അധ്യക്ഷ എം.സി ജോസഫൈൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

തേനും പാലും നൽകി കൂട്ടിലിട്ടാലും അത് ബന്ധനം തന്നെയാണ്. റഹ്മാനോടും സജിതയോടും സംസാരിച്ചു. അവർ സന്തുഷ്ടരാണെന്ന് പറയുന്നു. പത്ത് വർഷക്കാലം ഒരു സ്ത്രീയെ ബന്ധനത്തിൽ ആക്കുകയാണ് ചെയ്തത്. കുടുസുമുറിയിൽ 10 കൊല്ലം സുരക്ഷിതമായി ഇരുന്നു എന്നത് അംഗീകരിക്കാനാകില്ല.

10 കൊല്ലം മുമ്പ് പെൺകുട്ടിയെ കാണാതായെന്ന പരാതിയിൽ പൊലീസ് വേണ്ടത്ര ഇടപെട്ടില്ല. പൊലീസ് കുറച്ചു കൂടി ജാഗ്രത കാണിക്കേണ്ടിയിരുന്നുവെന്നും ജോസഫൈൻ പറഞ്ഞു.

പ്രണയിനിയോ ഭാര്യയോ ആയിക്കോട്ടെ, പക്ഷേ ഈ രീതി പ്രോത്സാഹിപ്പിക്കാൻ കഴിയില്ല. അവർ തെരഞ്ഞെടുത്ത രീതിയെ മഹത്വവത്ക്കരിക്കുന്നതിനെ പ്രോത്സാഹിപ്പിക്കാനും കഴിയില്ലെന്നും കമീഷൻ അംഗം ഷിജി ശിവജി പറഞ്ഞു. 

Tags:    
News Summary - The Women's Commission called Rahman-sajitha relationship is a wrong model

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.