കരിപ്പൂർ: വിദേശത്തുനിന്ന് കോഴിക്കോട് വിമാനത്താവളത്തിലെത്തിയ യുവാവ് പരിശോധനക്കായി ആശുപത്രിയിൽ എത്തിച്ചപ്പോൾ, കസ്റ്റംസ് ഉദ്യോഗസ്ഥരെ തള്ളിയിട്ട് രക്ഷപ്പെട്ടു.
വ്യാഴാഴ്ച വൈകീട്ട് ദുബൈയിൽനിന്നുള്ള എയർഇന്ത്യ എക്സ്പ്രസിലെത്തിയ നിലമ്പൂർ നമ്പൂരിപ്പൊട്ടി സ്വദേശി മൂസാനാണ് (30) രക്ഷപ്പെട്ടത്. ഒൗദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്ന കസ്റ്റംസിെൻറ പരാതിയിൽ കൊണ്ടോട്ടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മലപ്പുറം പ്രിവൻറിവ് കസ്റ്റംസും സംഭവം അന്വേഷിക്കുന്നുണ്ട്. ഹ്രസ്വകാല വിസയിൽ ജോലി അന്വേഷിച്ച് പോയി തിരിച്ചെത്തിയ മൂസാനെ സംശയത്തെ തുടർന്ന് എയർ കസ്റ്റംസ് ഇൻറലിജൻസ് പരിശോധനക്കായി മാറ്റിനിർത്തി. ഇതിനിടെ, യുവാവിന് ശാരീരികാസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. കസ്റ്റംസിലെ രണ്ട് ഹവിൽദാർമാർക്കൊപ്പമായിരുന്നു പോയത്.
കസ്റ്റംസ് വാഹനത്തിൽ ആശുപത്രിയിലെത്തിയ ഉടൻ സമീപത്തുണ്ടായിരുന്ന ഉദ്യോഗസ്ഥനെ തള്ളിയിട്ട് ഇയാൾ രക്ഷപ്പെടുകയായിരുന്നു. ദേശീയപാതയിലെത്തിയ ഇയാൾ മഞ്ചേരി ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയിൽ കയറി രക്ഷപ്പെടുകയായിരുന്നെന്നാണ് പൊലീസിൽ നൽകിയ പരാതിയിലുള്ളത്.
ഇയാൾ രക്ഷപ്പെട്ട േലാറി കസ്റ്റഡിയിലെടുത്തു. കൊട്ടൂക്കരയിൽ ഇറങ്ങിയെന്നാണ് ലോറി ഡ്രൈവർ പൊലീസിന് നൽകിയ മൊഴി. ഇയാളുടെ വീട്ടിൽ കൊണ്ടോട്ടി പൊലീസും മലപ്പുറം പ്രിവൻറിവ് കസ്റ്റംസും പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.