കൊച്ചി: തൃശൂർ പൂര വിളംബരത്തിന് ആവശ്യമെങ്കിൽ തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ എഴുന്നള്ളിക്കാമെന്ന് നിയമ ോപദേശം. അഡ്വക്കറ്റ് ജനറലാണ് നിയമോപദേശം നൽകിയത്.
കർശന സുരക്ഷയോടെയാണ് ആനയെ എഴുന്നള്ളിക്കേണ്ടത്. ആന ക്ക് പ്രകോപനമുണ്ടാവില്ലെന്ന് ഉറപ്പാക്കണം. അനിഷ്ടസംഭവങ്ങളുണ്ടായാൽ ആനയുടമക്കാവും ഉത്തരവാദിത്തമുണ്ടാവുകയെന്നും നിയമോപദേശത്തിൽ പറയുന്നു. നെയ്തലക്കാവിലമ്മയുടെ തിടമ്പുമായി തെക്കേ ഗോപുര നടതുറന്നാണ് പൂരവിളംബരം നടത്തുക. കഴിഞ്ഞ വർഷം തെച്ചിക്കോട്ട്കാവ് രാമചന്ദ്രനായിരുന്നു പൂരവിളംബരത്തിനായി നെയ്തലക്കാവിലമ്മയുടെ തിടേമ്പറ്റിയത്.
അതേസമയം, തൃശൂർ പൂരത്തിെൻറ ഒരുക്കങ്ങൾ ചർച്ച ചെയ്യാൽ കലക്ടറുടെ അധ്യക്ഷതയിൽ ഇന്ന് യോഗം ചേരുന്നുണ്ട്. വൈകീട്ട് ഏഴ് മണിക്കാണ് യോഗം. തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ പൂരത്തിന് ഏഴുന്നള്ളിക്കുന്നതുമായ പ്രശ്നത്തിൽ ഇടപ്പെടാനാവില്ലെന്ന് ഹൈകോടതി രാവിലെ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.