ആലുവ: നഗരത്തില്‍ നാല് കടകള്‍ കുത്തിത്തുറന്നു. തിങ്കളാഴ്ച രാത്രി 12.15ഓടെയാണ് സംഭവം. ആലുവ റെയില്‍വേ സ്റ്റേഷനു സമീപത്തെ തഹൂര്‍ ഹോട്ടലിെൻറ പൂട്ട് തല്ലിപ്പൊളിച്ച് മോഷ്ടാവ് അകത്തുകയറി. മേശവലിപ്പ് തുറന്ന് പരിശോധിച്ച് മോഷ്ടിക്കാൻ ശ്രമം നടത്തിയെങ്കിലും കടക്ക് സമീപത്തെ മുറിയില്‍ കിടന്നുറങ്ങിയിരുന്ന ജീവനക്കാര്‍ ശബ്ദം കേട്ട് എത്തിയതോടെ മോഷ്ടാവ് ഓടി രക്ഷപ്പെട്ടു.
ആലുവ പമ്പ് കവലയിലെ സി.എസ്.ഐ കോംപ്ലക്സിലെ മൂന്ന് കടയിലും മോഷണം നടന്നു. ആനന്ദ് ഫാസ്റ്റ് ഫുഡ്, സമീപത്തെ ബുക്സ് സ്റ്റാള്‍, ലോട്ടറി വില്പന കേന്ദ്രം എന്നീ കടകളുടെ ഷട്ടറിെൻറ താഴ് തകര്‍ത്ത് മോഷ്ടാവ് അകത്തുകയറി. ആനന്ദ് ഫാസ്റ്റ് ഫുഡില്‍നിന്ന് 3500 രൂപയോളം കവര്‍ന്നു. ബുക്സ് സ്റ്റാളില്‍നിന്ന് 1000 രൂപയോളം നഷ്ടമായി.
ലോട്ടറി വില്പന കേന്ദ്രത്തിെൻറ ഷട്ടറിെൻറ താഴ് തകര്‍ത്തെങ്കിലും സെന്‍ട്രല്‍ ലോക് സംവിധാനമുള്ളതിനാല്‍ അകത്ത് കയറാനായില്ല. മേഖലയിൽ മോഷ്ടാക്കളുടെ ശല്യം വർധിച്ചിരിക്കുകയാണ്. കഴിഞ്ഞയാഴ്ച ദേശീയപാതയോരത്തെ മൂന്ന് കടയിൽ മോഷണം നടന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.