തിരുവനന്തപുരം: ഭീമ ജ്വല്ലറി ഉടമ ബി. ഗോവിന്ദെൻറ വീട്ടില്‍ നടന്ന മോഷണവുമായി ബന്ധപ്പെട്ട് പ്രതിക്കായുള്ള അന്വേഷണം തുടരുകയാണെന്ന് പൊലീസ്. മോഷ്ടാവിെൻറ സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. അത് സാേങ്കതിക പരിശോധനക്ക് വിധേയമാക്കി പ്രതിയെ കണ്ടെത്താനുള്ള നടപടികളാണ് നടക്കുന്നതെന്ന് മ്യൂസിയം പൊലീസ് പറഞ്ഞു.
നിലവിൽ ഒരാൾ മാത്രമാണ് കൃത്യത്തിൽ ഏർപ്പെട്ടതെന്നാണ് പൊലീസിെൻറ വിലയിരുത്തൽ. മോഷ്ടാവിെൻറ കൈയിൽ ടാറ്റൂ പതിച്ചിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇത് അന്വേഷണത്തിന് സഹായകമാകുമെന്നാണ് പ്രതീക്ഷയെന്നും പൊലീസ് പറഞ്ഞു.
ഭീമ ജ്വല്ലറി ഉടമയുടെ കവടിയാറിലെ വീട്ടില്‍ ബുധനാഴ്ച പുലർച്ചെയാണ് മോഷണം നടന്നത്. മൂന്ന് ലക്ഷം രൂപയുടെ സ്വര്‍ണവും രണ്ടരലക്ഷം രൂപയുടെ വജ്രവും 60,000 രൂപയുമാണ് മോഷണം പോയത്. വന്‍ സുരക്ഷാ സന്നാഹങ്ങള്‍ മറികടന്നായിരുന്നു കവര്‍ച്ച.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.