തിരുവില്വാമല (തൃശൂർ): വടക്കേകൂട്ടാല വീട്ടിലെത്തുന്നവർക്ക് വി.കെ.എന്നിന്റെ ചരിത്രം പറഞ്ഞുകൊടുക്കാൻ ഇനി വേദവതിയമ്മയില്ല. പ്രശസ്ത സാഹിത്യകാരൻ വി.കെ.എന്നിന്റെ (വടക്കേകൂട്ടാല നാരായണ മേനോൻ) ഭാര്യ വേദവതിയമ്മയുടെ സംസ്കാരം നിളാ നദിയോരത്തെ പാമ്പാടി ഐവർ മഠം ശ്മശാനത്തിൽ നടന്നു. വേദവതിയമ്മയുടെ അനിയത്തിയുടെ മകൻ മേതിൽ സേതുമാധവൻ ചിതക്ക് തീകൊളുത്തി.
പഴയ കാലത്ത് വീട്ടിൽ എത്തിയിരുന്ന വൈക്കം മുഹമ്മദ് ബഷീർ, ഒ.വി. വിജയൻ തുടങ്ങിയ പല മഹാരഥന്മാരെയും സ്വീകരിച്ചും വെച്ചുവിളമ്പിയും വി.കെ.എന്നിന്റെ നിഴലായിരുന്നു അവർ. ചൂടുപിടിച്ച സാഹിത്യ ചർച്ചകൊണ്ട് സജീവമായിരുന്ന വടക്കേകൂട്ടാലയിൽനിന്ന് കഥാകാരൻ കൂടൊഴിഞ്ഞപ്പോൾ പിന്നെ അദ്ദേഹത്തിന്റെ ഓർമയിൽ ജീവിക്കുകയായിരുന്നു അവർ.
വരുന്നവർക്കെല്ലാം വി.കെ.എന്നിന്റെ ശീലവും ശീലക്കേടും വിവരിച്ചുകൊടുക്കും. പുകവലിക്കുമായിരുന്ന വി.കെ.എൻ വേദവതിയമ്മയെ കണ്ടാൽ മറച്ചുപിടിക്കുന്നതും മറ്റും ഓർത്ത് ചിരിക്കും. മോണ കാട്ടിയുള്ള ആ ചിരിയും ഇനി ഓർമ.വി.കെ.എന്നിനെ പറഞ്ഞുകൊടുക്കാൻ ഇനി വേദവതിയമ്മയില്ലമന്ത്രി കെ. രാധാകൃഷ്ണൻ, പട്ടികജാതി പട്ടികവർഗ വികസന കോർപറേഷൻ ചെയർമാൻ യു.ആർ. പ്രദീപ്, കെ. പ്രേംകുമാർ എം.എൽ.എ, സാഹിത്യ അക്കാദമി സെക്രട്ടറി പ്രഫ. സി.പി. അബൂബക്കർ തുടങ്ങിയവർ സംസ്കാര ചടങ്ങിനെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.