തൽക്കാലം പവർകട്ടോ ലോഡ് ഷെഡിങ്ങോ ഏർപ്പെടുത്തില്ല- വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നുണ്ടെങ്കിലും ലോഡ്ഷെഡ്ഡിങ്ങോ പവര്‍കട്ടോ ഉണ്ടാകില്ലെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി അറിയിച്ചു. 400 മെഗാവാട്ടിന് മുകളിൽ കുറവുവന്നാൽ പ്രതിസന്ധിയുണ്ടാകും. കേന്ദ്ര പൂളിൽ നിന്നുള്ള കുറവു മലം പ്രതിദിനം സംസ്ഥാനത്ത് 100 മെഗാവാട്ട് വൈദ്യുതിയുടെ കുറവാണ് ഉണ്ടാകുന്നത്. ഇതുവഴി രണ്ട് കോടി രൂപയുടെ നഷ്ടമുണ്ടാകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

കേ​ന്ദ്ര​ത്തി​ൽ​നി​ന്നു ല​ഭി​ക്കേ​ണ്ട ആ​യി​രം മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി​യി​ൽ 300 മെ​ഗാ​വാ​ട്ടി​ന്‍റെ വ​രെ കു​റ​വു​ണ്ടാ​യി​ട്ടു​ണ്ടെ​ന്നാണ് കെ​.എ​സ്.ഇ.​ബി വ്യ​ക്ത​മാ​ക്കു​ന്നത്. പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ൻ പ​ത്തു​ദി​വ​സ​ത്തേ​ക്ക് ഉ​യ​ർ​ന്ന വി​ല​ക്ക് വൈ​ദ്യു​തി വാ​ങ്ങേ​ണ്ടി വ​രു​മെ​ന്നും ഇതിനായി സ​ർ​ക്കാ​ർ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും കെ​.എ​സ്.ഇ.​ബി ആ​വ​ശ്യ​പ്പെ​ടുന്നു.

Tags:    
News Summary - There is no power cut or load shedding for the time being says K. Krishnankutty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.