തിരുവനന്തപുരം: വരുന്ന വേനൽക്കാലത്ത് സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയുണ്ടാകില്ലെന്ന് കെ.എസ്.ഇ.ബിയുടെ വിലയിരുത്തൽ. ഡാമുകളിൽ ആവശ്യത്തിന് ജലശേഖരമുണ്ട്. കഴിഞ്ഞ നാല് വർഷങ്ങളിലെ അപേക്ഷിച്ച് ഏറ്റവും ഉയർന്ന നിലയാണ് ഇപ്പോഴത്തേത്. കേരളത്തിൽ വൈദ്യുതി ഉപഭോഗം കുറഞ്ഞ അവസരങ്ങളിൽ അധികവൈദ്യുതി മറ്റുള്ളവർ നൽകുന്ന പവർ ബാങ്കിങ് സംവിധാനത്തിലൂടെ 250 മെഗാവാട്ട് സംസ്ഥാനത്തിന് കിട്ടാനുണ്ട്. ദേശീയതലത്തിൽ മറ്റ് ഊർജപ്രതിസന്ധിയും നിലവിലില്ല. ഈ സാഹചര്യത്തിൽ ജൂൺ വരെ പ്രതിസന്ധിയുണ്ടാവില്ലെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.