പി.എസ്​.സി സമരക്കാർക്ക്​ മന്ത്രി ഉറപ്പ്​ നൽകിയത്​ ഈ കാര്യങ്ങൾ

തിരുവനന്തപുരം: മന്ത്രി എ.കെ ബാലനുമായി നടത്തിയ ചർച്ചയിൽ ആറ്​ കാര്യങ്ങളിൽ ഉറപ്പ്​ ലഭിച്ചതോടെ 36 ദിവസമായി സമരരംഗത്തുള്ള എൽ.ജി.എസ് ഉദ്യോഗാർഥികൾ സമരം പിൻവലിച്ചു. തെരഞ്ഞെടുപ്പ് ചട്ടങ്ങൾ നിലനിൽക്കുന്നതിനാൽ ആവശ്യങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ അനുമതിയോടെ നടപ്പാക്കാമെന്ന് മന്ത്രി അറിയിച്ചതായും ഉദ്യോഗാർഥികൾ വ്യക്തമാക്കി.

ഉദ്യോഗാർത്ഥികൾക്ക് മന്ത്രി നൽകിയ ഉറപ്പുകൾ:

  • പ്രതീക്ഷിത എൽജിഎസ്​ ഒഴിവുകൾ പി.എസ്‍.സിക്ക് റിപ്പോർട്ട് ചെയ്യും
  • സ്ഥാനക്കയറ്റം നൽകി പുതിയ ഒഴിവുകൾ പി.എസ്‍.സിയെ അറിയിക്കും
  • തടസ്സമുള്ളവയിൽ താത്കാലിക സ്ഥാനക്കയറ്റം നൽകും
  • കാര്യങ്ങൾ പരിശോധിക്കാൻ ഉദ്യോഗസ്ഥതല സമിതിയുണ്ടാക്കും
  • നൈറ്റ് വാച്ച്മാൻ ഡ്യൂട്ടി 8 മണിക്കൂറാക്കുന്നത് പരിഗണിക്കും
  • സി.പി.ഒ ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിലെ അപാകതകൾ പരിഹരിക്കും

അതേസമയം, രേഖാമൂലമുള്ള ഉറപ്പ് ലഭിക്കാത്തതിനാൽ തങ്ങൾ സമരം അവസാനിപ്പിച്ചിട്ടില്ലെന്ന് സി.പി.ഒ ഉദ്യോഗാർഥികൾ അറിയിച്ചു. ഉന്നയിച്ച വിഷയങ്ങൾ ന്യായമാണെന്ന് ബോധ്യപ്പെട്ടതായി മന്ത്രി അറിയിച്ചതായും അനുകൂല നടപടിയുണ്ടാകുമെന്ന് മന്ത്രി പറഞ്ഞതായും സി.പി.ഒ റാങ്ക് ജേതാക്കളെ പ്രതിനിധീകരിച്ച് ചർച്ചയിൽ പങ്കെടുത്തവർ പ്രതികരിച്ചു.

സെ​​​ക്ര​േ​ട്ട​റി​യ​റ്റ്​ ന​ട​യി​ൽ സ​മ​രം ചെയ്തിരുന്ന എ​ൽ.​ജി.​എ​സ്, സി.​പി.​ഒ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്നാ​ണ്​ മ​ന്ത്രി എ.​കെ. ബാ​ല​ൻ ച​ർ​ച്ച​ക്ക്​ വി​ളിച്ചത്. ആ​ദ്യ​ഘ​ട്ടം മു​​ത​ലേ മ​ന്ത്രി​ത​ല ച​ർ​ച്ച​ക്ക്​ വി​മു​ഖ​ത കാ​ട്ടി​യ സ​ർ​ക്കാ​ർ പ്ര​ക്ഷോ​ഭം ജ​ന​ശ്ര​ദ്ധ നേ​ടു​ക​യും ജ​ന​കീ​യ​മാ​വു​ക​യും ചെ​യ്​​ത​തോ​ടെ​യാ​ണ്​ ച​ർ​ച്ച​ക്ക്​ സ​ന്ന​ദ്ധ​മാ​യത്. മാ​ർ​ച്ച്​ ര​ണ്ടി​ന് സി.​പി.​ഒ റാ​ങ്ക്​ ലി​സ്​​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട​ കേ​സ്​ കോ​ട​തി പ​രി​ഗ​ണി​ക്കു​ക​യാ​ണ്.

Tags:    
News Summary - These are the assurances given by the Minister to the PSC protesters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.