ആലപ്പുഴ: പിന്നാക്കക്കാരെ ഹിന്ദുക്കളിലെ ജന്തുക്കളായി കാണുന്നവരുണ്ടെന്ന് എസ്.എന്‍.ഡി.പി.ജനറല്‍ സെക്രട്ടറി വെ ള്ളാപ്പള്ളി നടേശന്‍. പട്ടിക ജാതിക്കാരനും പിന്നാക്കകാരനും ഇപ്പോഴും അമ്പലങ്ങളില്‍ കയറാന്‍ പറ്റാത്ത അവസ്ഥയുണ് ട്. പിന്നാക്ക വിഭാഗക്കാരുടെ ശാന്തി നിയമനം നടന്നിട്ടും തൃശൂരില്‍ അവരെ ശാന്തിയാക്കിയില്ല. അത്തരം ദുഃഖകഥകൾ ഒരുപ ാടുെണ്ടന്നും വെള്ളാപ്പള്ളി പറഞ്ഞു.
നിരവധി അന്ധവിശ്വാസങ്ങളും അനാചാരങ്ങളും മാറ്റിയ കേരളമാണിത്. ഇനിയും ഒരുപാട് മാറ്റങ്ങള്‍ വരേണ്ടതുണ്ട്. നിലവിലെ സാഹചര്യത്തില്‍ ശബരിമലയില്‍ യുവതികള്‍ കയറേണ്ടതില്ല എന്നാണ് അഭിപ്രായമെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. .
ഗുരുവായൂരില്‍ ആനപ്പിണ്ടം എടുക്കാന്‍ പോലും പട്ടിക ജാതിക്കാരനെ നിയമിച്ചിട്ടില്ല. പത്മനാഭസ്വാമി ക്ഷേത്രത്തില്‍ മുന്നൂറിലധികം ജീവനക്കാരുണ്ട്. ഒരാളു പോലും പട്ടിക ജാതി-പിന്നാക്ക വിഭാഗക്കാരല്ലെന്നും അദ്ദേഹം പറഞ്ഞു.
അയ്യപ്പ ജ്യോതിയില്‍ പെങ്കടുക്കണമെന്നോ വേണ്ടെന്നോ പറഞ്ഞിട്ടില്ല. ബി.ജെ.പിയുടെതല്ല, ഒരു സംഘടനയുടെ പരിപാടിയാണത്. നഗരങ്ങളില്‍ അവര്‍ക്ക് ശക്തി തെളിയിക്കാന്‍ സാധിച്ചെങ്കിലും ചിലയിടങ്ങളില്‍ അയ്യപ്പ ജ്യോതി മുറിഞ്ഞ് പോയിട്ടുണ്ട്.
ബി.ഡി.ജെ.എസ് എൻ.ഡി.എയില്‍ തടേരണമെന്നാണ് തെൻറ അഭിപ്രായം. അതിനെ കുറിച്ച് അവര്‍ തീരുമാനിക്കട്ടെയെന്നും വെള്ളാപ്പള്ളി പറഞ്ഞു. വനിതാ മതില്‍ ചരിത്രത്തില്‍ ഒരു പുതിയ നാഴികക്കല്ലാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.