കാക്കനാട്: മുട്ടാർപുഴയിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പിതാവ് സനു മോഹെൻറ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തമിഴ്നാട്ടിൽ താമസിക്കുന്ന പാലക്കാട് ചിറ്റൂർ സ്വദേശിയെയാണ് കസ്റ്റഡിയിലെടുത്തത്. ഇയാൾ സനു മോഹെൻറ സഹായിയായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി.
അതേസമയം, സനു തമിഴ്നാട്ടിൽ ഔദ്യോഗികമായി വിവാഹം കഴിച്ചിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. കസ്റ്റഡിയിലുള്ള സുഹൃത്തിെൻറ മൊഴിയിൽനിന്ന് ലഭിച്ച വിവരം ഉൾെപ്പടെ സനു ഒളിവിൽ കഴിയാൻ സാധ്യതയുള്ള മൂന്ന് സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം. സംഭവത്തിൽ സനുവിെൻറ സുഹൃത്തിെൻറ പങ്കും അന്വേഷിക്കുന്നുണ്ട്. ഇരുവരെയും കൂടാതെ മറ്റൊരാൾക്കും സംഭവത്തിൽ പങ്കുണ്ടെന്നാണ് നിഗമനം. സനുവിന് തമിഴ്നാട്ടിൽ വലിയ സ്വാധീനമുള്ളതായാണ് വിവരം. ഇത് അന്വേഷണത്തെ ബാധിക്കുമോ എന്ന് പൊലീസിന് ഭയമുണ്ട്. മാർച്ച് 21നായിരുന്നു ആലപ്പുഴയിലെ ബന്ധുവീട്ടിൽ നിന്ന് പെൺകുട്ടിയെ സനുവിനൊപ്പം കാണാതായത്. അടുത്ത ദിവസം മുട്ടാർപുഴയിലെ മഞ്ഞുമ്മൽ റെഗുലേറ്റർ കം ബ്രിഡ്ജിന് സമീപത്തുനിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
അതിനിടെ, മാസങ്ങളായി സനു തന്നോടും മകളോടും അകൽച്ചയിലായിരുെന്നന്ന് ഭാര്യ മൊഴി നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.