കൊച്ചി: ശബരിമലയിലേക്കുള്ള തിരുവാഭരണ ഘോഷയാത്രക്കും പന്തളം കൊട്ടാരത്തിൽ തിരുവാഭരണം തിരിച്ചെത്തിക്കുന്നതി നും പൊലീസ് സംരക്ഷണം നൽകുമെന്ന് ഹൈകോടതിയിൽ സർക്കാർ ഉറപ്പ്. തിരുവാഭരണ ഘോഷയാത്ര പതിവുപോലെ നടത്തുമെന്നും തിര ുവാഭരണത്തിന് കേടുപറ്റാതെ കൊട്ടാരത്തിൽ തിരിച്ചെത്തിക്കുമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡും ഉറപ്പ് നൽകി. യാ ത്രക്കിടെ തിരുവാഭരണം തട്ടിയെടുക്കാനോ നശിപ്പിക്കാനോ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി പൊലീസ് സംരക്ഷണംതേടി പാലസ് മാനേജ്മെൻറ് കമ്മിറ്റി നൽകിയ ഹരജിയിലാണ് ഉറപ്പ്.
ഇൗ മാസം 12ന് പന്തളം കൊട്ടാരത്തിൽനിന്ന് പുറപ്പെടുന്ന തിരുവാഭരണ ഘോഷയാത്ര മകരവിളക്കിനാണ് ശബരിമലയിലെത്തുന്നത്. 23ന് പന്തളം കൊട്ടാരത്തിൽ തിരിച്ചെത്തിക്കും. ശബരിമലയിൽ യുവതികൾ ദർശനം നടത്തിയ സംഭവത്തിന് പിന്തുണയുമായി ചില രാഷ്ട്രീയ കക്ഷികളും ആക്ടിവിസ്റ്റുകളും രംഗത്തുണ്ടെന്നും തിരുവാഭരണം തട്ടിയെടുക്കുകയോ നശിപ്പിക്കുകയോ ചെയ്യുമെന്ന് പരസ്യമായി ചിലർ പ്രഖ്യാപിച്ചിട്ടുണ്ടെന്നും കാണിച്ചാണ് ഹരജിക്കാർ കോടതിയെ സമീപിച്ചത്.
പന്തളം കൊട്ടാരത്തിൽനിന്ന് സന്നിധാനംവരെയും തിരികെ കൊട്ടാരംവരെയും സുരക്ഷ ഒരുക്കുമെന്നും ബോംബ് സ്ക്വാഡും സംഘത്തിലുണ്ടാകുമെന്നുമാണ് സർക്കാർ കോടതിയെ അറിയിച്ചത്. യുവതി പ്രവേശനം സംബന്ധിച്ച സുപ്രീംകോടതി ഉത്തവിെൻറ പശ്ചാത്തലത്തിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അസി. കമാൻഡൻറിെൻറ നേതൃത്വത്തിൽ സായുധ റിസർവ് സേനയുടെ അകമ്പടിയുണ്ടാവും. പ്രവേശനകേന്ദ്രങ്ങളിൽ ഡിവൈ.എസ്.പിമാരുടെ നേതൃത്വത്തിൽ സൂക്ഷ്മ നിരീക്ഷണ സംവിധാനമുണ്ടാകും. ഘോഷയാത്രക്കൊപ്പമല്ലാതെ വരുന്ന പന്തളം രാജാവിന് എസ്.െഎയുടെ നേതൃത്വത്തിൽ അകമ്പടി നൽകുമെന്നും സർക്കാർ വ്യക്തമാക്കി. ജസ്റ്റിസുമാരായ പി.ആർ. രാമചന്ദ്ര മേനോൻ, ജസ്റ്റിസ് എൻ. അനിൽകുമാർ എന്നിവരടങ്ങിയ ബെഞ്ച് ഇക്കാര്യങ്ങൾ രേഖപ്പെടുത്തി ഹരജി തീർപ്പാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.