മരിക്കുന്നതിന് മുമ്പ് കോൺഗ്രസ് പതാക സെക്രട്ടേറിയറ്റിന് മുകളിൽ കാണണമെന്ന് തിരുവഞ്ചൂർ

കോട്ടയം: കോൺഗ്രസ് പാർട്ടിക്ക് വിഷമമുണ്ടാക്കുന്ന ഒരു വാക്കു പോലും തന്‍റെ നാവിൽ നിന്ന് വരില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. നമുക്ക് ഇനിയെങ്കിലും ഒരുമിച്ച് പോകണമെന്നും തിരുവഞ്ചൂർ പറഞ്ഞു.

22 എം.എൽ.എമാരാണ് കോൺഗ്രസിന് നിലവിലുള്ളത്. കുറഞ്ഞത് 50 എം.എൽ.എമാരെങ്കിലും ഭൂരിപക്ഷം ലഭിക്കാൻ ആവശ്യമാണ്. ആ 50 കൂടി കിട്ടണമെന്ന മോഹത്തിലാണ് താനിരിക്കുന്നതെന്നും തിരുവഞ്ചൂർ ചൂണ്ടിക്കാട്ടി.

നമ്മൾ മരിക്കുന്നതിന് മുമ്പ് കോൺഗ്രസിന്‍റെ പതാക സെക്രട്ടേറിയറ്റിന് മുകളിൽ എത്തുന്നതിനുള്ള ശക്തമായ പ്രവർത്തനമാണ് വേണ്ടത്. അതിന് തടസം നിൽക്കുന്ന ഒരുവിധ പ്രവർത്തനവും തന്‍റെ ഭാഗത്ത് നിന്നുണ്ടാകില്ല. വ്യക്തിപരമായ അഭിപ്രായങ്ങൾ പുറത്തു പറയില്ലെന്നും തിരുവഞ്ചൂർ പറഞ്ഞു.

കോട്ടയം ഡി.സി.സി പ്രസിഡന്‍റായി നാട്ടകം സുരേഷ് ചുമതയേൽക്കുന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു തിരുവഞ്ചൂർ.

Tags:    
News Summary - Thiruvanchoor Radhakrishnan reacts to Congress Internal Issues

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.