ഭയമില്ല, സുരക്ഷ ആവശ്യപ്പെടില്ല; കത്തിന്റെ ഉറവിടം കണ്ടെത്തണം -തിരുവഞ്ചൂര്‍

തിരുവനന്തപുരം: താൻ ഉത്തരവാദിത്വം നിര്‍വഹിക്കുക മാത്രമാണ് ചെയ്തതെന്നും അതിനാൽ തന്നെ തനിക്ക് നിത്യശത്രുക്കളില്ലെന്നും കോൺ​ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഭീഷണിക്കത്തിനെ ഭയക്കുന്നില്ല. എന്നാൽ കത്തിന്റെ ഉറവിടം കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കത്തിന്റെ പേരിൽ സുരക്ഷ ആവശ്യപ്പെട്ടിട്ടില്ല. കേരളത്തിലെ ജയിലിലുള്ള ആരെങ്കിലുമായിരിക്കാം തനിക്ക് കത്തയച്ചതെന്നും തിരുവഞ്ചൂർ പറഞ്ഞു.

തിരുവഞ്ചൂർ രാധാകൃഷ്ണനെയും കുടുംബത്തെയും വകവരുത്തുമെന്ന് പറയുന്ന കത്ത് എം.എൽ.എ ഹോസ്റ്റലിലാണ് ലഭിച്ചത്. കോഴിക്കോടുനിന്നാണ് കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത്. പത്തു ദിവസത്തിനകം ഇന്ത്യ വിടണമെന്നും ഇല്ലെങ്കിൽ വകവരുത്തുമെന്നുമാണ് ഭീഷണി. സംഭവത്തിൽ തിരുവഞ്ചൂര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി.

തിരുവഞ്ചൂരിനോട് വിരോധമുള്ള ജയിലിലുള്ള ക്രിമിനലുകളായിരിക്കും കത്തയച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. തിരുവഞ്ചൂരിനോട് വിരോധമുള്ളത് ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ ജയിലിലായ പ്രതികളാണെന്നും അദ്ദേഹം പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.