തൃശൂർ: അസൗകര്യങ്ങളാൽ വലയുന്ന തൃശൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ പഴയ ബസിൽ 'കാരവൻ' ഒരുക്കി ജീവനക്കാർ. ദീർഘദൂര ബസുകളിലെ ജീവനക്കാർക്ക് വിശ്രമിക്കാൻ സൗകര്യമില്ലാത്തതിന് പരിഹാരമായാണ് കട്ടപ്പുറത്തേറിയ പഴയ ബസിൽ ശീതീകരിച്ച വിശ്രമകേന്ദ്രം ഒരുക്കിയത്.
ബസിെൻറ എൻജിൻ മാറ്റി ഉള്ളിൽ കർട്ടനും സൗകര്യങ്ങളുമൊരുക്കുകയായിരുന്നു. പൊളിച്ചെടുക്കുന്നവർക്ക് ഒരു ലക്ഷം രൂപയ്ക്കു വിൽക്കാവുന്ന പഴയ ബസിലാണ് രൂപമാറ്റം വരുത്തിയത്. ട്രെയിനിലെ സ്ലീപ്പർ ക്ലാസ് എന്നു തോന്നുന്ന രീതിയിലാണ് സൗകര്യങ്ങൾ ഒരുക്കിയത്. മുകളിലും താഴെയുമായി ബർത്തുകളിലായി 16 പേർക്ക് ഒരേ സമയം വിശ്രമിക്കാം.
രൂപമാറ്റം വരുത്തിയ ബസുകൾ വ്യാപാര സ്ഥാപന നടത്തിപ്പിനായി ആവശ്യക്കാരുണ്ടെങ്കിൽ കൈമാറാനും കെ.എസ്.ആർ.ടി.സിക്ക് പദ്ധതിയുണ്ട്. മിൽമയുമായി സഹകരിച്ചുള്ള പദ്ധതിയിൽ തൃശൂരിൽ ഉടൻ ബസ് കൈമാറുമെന്ന് ഡി.ടി.ഒ കെ.ടി. സെബി പറഞ്ഞു. ദീർഘദൂര ബസുകളിൽ ഏറെയും ജീവനക്കാരുടെ ക്രൂ മാറുന്നത് തൃശൂരിൽ ആണ്. അതുകൊണ്ട് ഇവിടെ കൂടുതൽ വിശ്രമ സൗകര്യം ആവശ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.