കൊച്ചി: മുൻ ഗതാഗത മന്ത്രിയും എൻ.സി.പി നേതാവുമായ തോമസ് ചാണ്ടിയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷിക്കാൻ ആദായ നികുതി ഇൻറലിജൻസ് വിഭാഗം ഡയറക്ടറേറ്റ് ജനറലിെൻറ ഉത്തരവ്. ആദായ നികുതി വകുപ്പിെൻറ കൊച്ചി യൂനിറ്റിനാണ് അന്വേഷണ ചുമതല. തൃശൂർ സ്വദേശി സി.ആർ. സുകുവിെൻറ പരാതിയിലാണ് ഉത്തരവ്.
കായൽ കൈയേറ്റ വിവാദം കൊടുമ്പിരികൊണ്ടിരിേക്ക, താൻ ലേക് പാലസ് റിസോർട്ട് വാങ്ങിയത് വിദേശത്തുനിന്ന് സമ്പാദിച്ച 150 കോടികൊണ്ടാണെന്ന് തോമസ് ചാണ്ടി നിയമസഭയിൽ പ്രസ്താവിച്ചിരുന്നു. എന്നാൽ, ഇൗ 150 കോടിയുടെ കാര്യം തോമസ് ചാണ്ടി തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ മറച്ചുവെച്ചു എന്നാണ് പരാതി. ഇക്കാര്യത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര, സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷനുകൾ, കേന്ദ്ര വിജിലൻസ് വിഭാഗം, എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ്, ആദായ നികുതി വകുപ്പ് എന്നിവിടങ്ങളിൽ സുകു പരാതി നൽകിയിരുന്നു.
തുടർന്നാണ് ആദായ നികുതി വകുപ്പ് ഇൻറലിജൻസ് വിഭാഗം കൊച്ചി യൂനിറ്റ് ഡയറക്ടർ ജനറലിനോട് അന്വേഷിക്കാൻ ഉത്തരവിട്ടത്. പരാതിയെക്കുറിച്ച് വിശദമായി അന്വേഷിക്കണമെന്നും ക്രമക്കേട് കണ്ടെത്തിയാൽ അക്കാര്യം ഡയറക്ടറേറ്റ് ജനറലിന് റിപ്പോർട്ട് ചെയ്യണമെന്നുമാണ് ഇൗ മാസം 16ന് പുറപ്പെടുവിച്ച ഉത്തരവിലെ നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.